ETV Bharat / state

അര്‍ഹതയുണ്ടായിട്ടും വീട് ലഭിക്കുന്നില്ലെന്ന് പരാതി - വീട് ലഭിക്കുന്നില്ലെന്ന് പാരതി

കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്തിന് സമീപം പത്താം വാർഡായ മേട്നാപ്പാറ ആദിവാസി കോളനിയിലെ തോമസ് - ആലമ്മ ദമ്പതികൾക്കാണ് അർഹതയുണ്ടായിട്ടും വീട് നിഷേധിക്കപ്പെട്ടത്.

Complaint of not getting house  Kuttampuza news  കുട്ടമ്പുഴ പഞ്ചായത്ത്  കുട്ടമ്പുഴ  മേട്നാപ്പാറക്കുടി  മേട്നാപ്പാറക്കുടി വാര്‍ത്ത  വീട് ലഭിക്കുന്നില്ലെന്ന് പാരതി  ഭവന രഹിതര്‍
അര്‍ഹതയുണ്ടായിട്ടും വീട് ലഭിക്കുന്നില്ലെന്ന് പരാതി
author img

By

Published : Nov 20, 2020, 8:01 PM IST

എറണാകുളം: അർഹതയുണ്ടായിട്ടും വീട് നിഷേധിക്കപ്പെട്ട് നിർധന കുടുംബം. കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നാപ്പാറക്കുടിയിലാണ് ഈ നീതി നിഷേധം. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്തിന് സമീപം പത്താം വാർഡായ മേട്നാപ്പാറ ആദിവാസി കോളനിയിലെ തോമസ് - ആലമ്മ ദമ്പതികൾക്കാണ് അർഹതയുണ്ടായിട്ടും വീട് നിഷേധിക്കപ്പെട്ടത്.

അര്‍ഹതയുണ്ടായിട്ടും വീട് ലഭിക്കുന്നില്ലെന്ന് പരാതി

17 വയസുള്ള ഭിന്നശേഷിക്കാരിയായ ഏക മകളുമായി ദുരിതജീവിതമാണ് ഇവരുടേത്. പലതവണ അപേക്ഷകൾ നൽകിയിട്ടും പരാതികൾ പറഞ്ഞിട്ടും അധികൃതർ കനിയുന്നില്ലെന്നാണ് പരാതി. നിലവിലുള്ള വീട് അടച്ചുറപ്പില്ലാത്തതും ചോർന്നൊലിക്കുന്നതുമാണ്. തളർന്നു കിടക്കുന്ന മകൾ അനിതയെ ആശുപത്രിയിൽ എത്തിക്കാൻ ഗതാഗത സൗകര്യമില്ല. തോമസും ആലമ്മയും രോഗബാധിതരാണ്. മേട്നാപ്പാറ ആദിവാസി കോളനിയില്‍ അപേക്ഷിച്ച മറ്റുള്ളവർക്കെല്ലാം വീടുകൾ ലഭിച്ചപ്പോൾ ഇവർ മാത്രം തഴയപ്പെട്ടുവെന്നാണ് പരാതി. 22 വർഷമായി ഇവിടെ താമസിച്ചു വരുന്ന തങ്ങൾക്ക് ഉടൻ തന്നെ വീട് അനുവദിക്കണമെന്നാണ് ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.