ETV Bharat / state

'ആരെങ്കിലും അയച്ച കത്തിൽ മറുപടി ചോദിച്ചാൽ വിശദീകരണം നൽകേണ്ടതില്ല': ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

Chief Minister's response to Governor| ആർഎസ് ശശികുമാർ നൽകിയ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സര്‍ക്കാരിനോട് വിശദീകരണം തേടിയതിൽ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചു. കേരളം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ശശികുമാർ ഗവർണർക്ക് പരാതി നൽകിയത്.

CM Pinarayi Vijayan against governor  CM Pinarayi Vijayan against R S Sasikumar  R S Sasikumar filed complaint against government  Financial emergency announcement complaint  Navakerala Sadas in Ernakulam  CM Pinarayi Vijayan response to Media  CM Navakerala Sadas today  CM on financial emergency announcement complaint  ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി  സാമ്പത്തിക അടിയന്തിരാവസ്ഥ ശശികുമാറിന്‍റെ പരാതി  എറണാകുളം നവകേരള സദസ്  മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താസമ്മേളനം  Arif Mohammed Khan on complaint by R S Sasikumar  ഗവർണർ സര്‍ക്കാരിനോട് വിശദീകരണം തേടി  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  സാമ്പത്തിക അടിയന്തിരാവസ്ഥ
CM Pinarayi Vijayan press meet
author img

By ETV Bharat Kerala Team

Published : Dec 8, 2023, 2:30 PM IST

ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി

എറണാകുളം: സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ് ശശികുമാർ നൽകിയ പരാതിയിൽ ഗവർണർ വിശദീകരണം ചോദിച്ചതിൽ അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്‍റെ ഭാഗമായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരാതി ഇങ്ങനെ: സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ എസ് ശശികുമാർ പരാതി നൽകിയത്. ഇതേ തുടർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ജനങ്ങളിൽ കുറ്റവാസന ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആർട്ടിക്കിൾ 360(1) പ്രകാരം കേരളത്തിൽ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണം എന്നായിരുന്നു ഗവർണർക്കയച്ച പരാതിയുടെ ഉള്ളടക്കം.

മുഖ്യമന്ത്രിയുടെ മറുപടി: ഗവർണർക്ക് കിട്ടുന്ന പരാതികൾ സർക്കാരിന് അയക്കേണ്ട കാര്യമില്ല. സർക്കാർ അതിന് വിശദീകരണം നൽകുന്നതും പതിവില്ല. ഗവർണർക്ക് ബോധ്യപ്പെട്ട കാര്യം സർക്കാരിനോട് ചോദിച്ചാൽ മറുപടി നൽകാം. എന്നാൽ ആരെങ്കിലും അയച്ച കത്തിൽ മറുപടി ചോദിച്ചാൽ വിശദീകരണം നൽകേണ്ടതില്ല.

ഈ ഗവർണർ മുൻപും സമാനമായ കാര്യം ചെയ്‌തിട്ടുണ്ടന്നും അത് അഭികാമ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ഇന്നലെ ആലുവ പറവൂർ കവലയിൽ മർദ്ദനമേറ്റ സംഭവത്തിൽ മുഖ്യമന്ത്രി ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചത്. മാധ്യമപ്രവർത്തകർ വാർത്ത റിപ്പോർട്ട് ചെയ്യണം. മാധ്യമ പ്രവർത്തനം നടത്താത്തതിന്‍റെ ഭാഗമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് അറിയില്ല.

മാധ്യമ പ്രവർത്തകർ ഇത്തരം ആളുകളെയും സംഘടിപ്പിച്ച് പോകുന്ന നിലയുണ്ട്. അത് പലപ്പോഴും കാണുന്നുണ്ട്. നിങ്ങൾക്ക് കരിങ്കൊടി കാണിക്കേണ്ട ആവശ്യമില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസപ്പടിക്കേസിൽ മാധ്യമങ്ങൾ വേവലാതിപ്പെടേണ്ടെ: മാസപ്പടിക്കേസിൽ ഹൈക്കോടതി നോട്ടീസ് വരട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ നിങ്ങൾ വേവലാതിപ്പെടേണ്ടെന്നും ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകനോട് മുഖ്യമന്ത്രി പറഞ്ഞു.

കേരളം വ്യവസായ സൗഹൃദം: കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കുമ്പോൾ കേരളം അവയെ സംരക്ഷിക്കുകയാണ്. കേന്ദ്രസർക്കാർ വിൽപന നടത്തുന്ന സ്ഥാപനങ്ങളെ ഏറ്റെടുത്ത് ലാഭത്തിലാക്കുകയാണ്. സംരംഭക മേഖലയിൽ ഒരു ലക്ഷത്തിലധികം പുതിയ സംരംഭങ്ങൾ ഒറ്റ വർഷം കൊണ്ട് ആരംഭിക്കാനായി. കേരളം വ്യവസായ സൗഹൃദമല്ലെന്ന കാഴ്‌ചപ്പാട് തിരുത്താൻ കഴിഞ്ഞു.

കൊച്ചി ഇൻഫോപാർക്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ആയിരത്തിലധികം പേർക്ക് ജോലി ലഭിച്ചിട്ടുണ്ട്. കേരളം ലോകത്ത് ആദ്യമായി ഗ്രഫീൻ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. സോഫ്‌ട്‌വെയർ സാങ്കേതിക രംഗത്തെ പ്രമുഖ കമ്പനികൾ കേരളത്തിലേക്ക് എത്തിയെന്നും വിശദാംശങ്ങൾ സഹിതം മുഖ്യമന്ത്രി വിശദീകരിച്ചു.

കൊച്ചിക്ക് പ്രത്യേക പരിഗണന: കൊച്ചി നഗരത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. വാട്ടർ മെട്രോ ഇതുവരെ ഉപയോഗിച്ചത് 12 ലക്ഷത്തിലധികം പേരാണ്. ഇത് രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട കേരളത്തിന്‍റെ അഭിമാന പദ്ധതിയാണ്. കൊച്ചി മെട്രോയുടെ
വിപുലീകരണം ഉടൻ നടപ്പാക്കും. കൊച്ചിയിലെ ദ്വീപ് സമൂഹത്തിന്‍റെ യാത്രാ സൗകര്യത്തിനും, ടൂറിസത്തിനും വാട്ടർ മെട്രോ ഏറെ സഹായകമാണ്.

പറവൂരിൽ വൻ ജനപങ്കാളിത്തം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ മണ്ഡലമായ പറവൂരിൽ നവകേരള സദസിന് വൻ ജനപങ്കാളിത്തം ലഭിച്ചതും മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.

Also read: സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപനത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.