ETV Bharat / state

ഡെങ്കിപ്പനി പ്രതിരോധത്തിനൊരുങ്ങി മൈലൂരിലെ പൗരാവലി - കൊറോണ

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടും കൊറോണ പ്രോട്ടോകോൾ പൂർണമായും അനുസരിച്ചു കൊണ്ടുമായിരുന്നു പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ.

dengue prevention  Citizens  Mailoor  Citizens of Mailoor  ഡങ്കിപ്പനി  മൈലൂരിലെ പൗരാവലി  പ്രതിരോധത്തിനൊരുങ്ങി  കൊറോണ  ഡങ്കിപ്പനി
ഡങ്കിപ്പനി പ്രതിരോധത്തിനൊരുങ്ങി മൈലൂരിലെ പൗരാവലി
author img

By

Published : May 21, 2020, 1:05 PM IST

Updated : May 21, 2020, 1:48 PM IST

എറണാകുളം: ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന് ഒരുങ്ങുകയാണ് മൈലൂർ പൗരാവലി. കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി വാരപ്പെട്ടി പഞ്ചായത്തിൽ വ്യാപകമായി ഡെങ്കിപ്പനി പകരുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധത്തിനായി യുവാക്കൾ രംഗത്ത് വന്നത്.

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടും കൊറോണ പ്രോട്ടോകോൾ പൂർണമായും അനുസരിച്ചു കൊണ്ടുമായിരുന്നു പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ. വാരപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ ഡെങ്കിപ്പനിക്ക് എതിരെ നടത്തിയിട്ടുണ്ടെങ്കിലും കൊറോണ കാലത്തെ പരിമിതിയുള്ളതിനാലാണ് ഇത്തരത്തിലുള്ള സാമൂഹിക ദൗത്യം ഏറ്റൊടുത്ത് കൊണ്ട് ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൗരാവലി മുൻകൈ എടുത്തത്.

ഡെങ്കിപ്പനി പ്രതിരോധത്തിനൊരുങ്ങി മൈലൂരിലെ പൗരാവലി

ഉറവിടനശീകരണം, ബോധവത്കരണം, മൊസ്കിറ്റോ റിപ്പല്ലന്‍റ് വിതരണം നോട്ടിസ് വിതരണം തുടങ്ങി വിവിധ പരിപാടികൾ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച് വരുന്നുണ്ട്. കൊതുക് നിർമാർജന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങുന്നുണ്ടെന്നും നല്ല പ്രതികരണമാണ് നാട്ടുകാരിൽ നിന്നും ഉണ്ടാവുന്നതെന്നും പ്രസിഡന്‍റ് സി.കെ. അബ്ദുല്‍ നൂർ പറഞ്ഞു. ബോധവത്കരണ യജ്ഞത്തിനും ഗൃഹസന്ദർശനത്തിനും പഞ്ചായത്ത് അംഗം ഉമൈബ നാസർ, ആശ വർക്കർ റംല , വാരപ്പെട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Last Updated : May 21, 2020, 1:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.