ETV Bharat / state

ദുരിതകാലത്ത് സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം; ക്രിസ്‌മസ് സന്ദേശം പങ്കുവെച്ച് ജോർജ് ആലഞ്ചേരി

മദ്യപാനവും സൈബർ കുറ്റകൃത്യങ്ങളും നാട്ടില്‍ വർധിച്ചുവരികയാണ്. മതങ്ങളിലെയും സഭകളിലെയും സംഘർഷങ്ങൾ സാധാരണ സംഭവമായിരിക്കുന്നുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി

ദുരിതകാലത്ത് സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം  ക്രിസ്‌മസ് സന്ദേശം പങ്കുവെച്ച് കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി  കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി  ക്രിസ്‌മസ് സന്ദേശം  christmas massage  mar george alencherry
ദുരിതകാലത്ത് സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം; ക്രിസ്‌മസ് സന്ദേശം പങ്കുവെച്ച് കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി
author img

By

Published : Dec 22, 2020, 7:32 PM IST

Updated : Dec 22, 2020, 7:49 PM IST

എറണാകുളം: രോഗങ്ങളെക്കാൾ സമൂഹത്തിലെ കലഹങ്ങളാണ് ജീവതത്തെ ദുരിത പൂർണമാക്കുന്നതെന്ന് കെസിബിസി പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോർജ്‌ ആലഞ്ചേരി. മദ്യപാനവും സൈബർ കുറ്റകൃത്യങ്ങളും നാട്ടില്‍ വർധിച്ചുവരികയാണ്. മതങ്ങളിലെയും സഭകളിലെയും സംഘർഷങ്ങൾ സാധാരണ സംഭവമായിരിക്കുന്നു. പരിഹാരമെന്തന്ന ചോദ്യമാണ് സമൂഹത്തിലുയരുന്നത്. ദുരിതകാലത്ത് സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നും കൊച്ചിയിൽ ക്രിസ്‌മസ് സന്ദേശം നല്‍കവേ അദ്ദേഹം പറഞ്ഞു.

ദുരിതകാലത്ത് സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കണം; ക്രിസ്‌മസ് സന്ദേശം പങ്കുവെച്ച് ജോർജ് ആലഞ്ചേരി

മനുഷ്യന്‍റെ കഷ്‌ടതകള്‍ക്കും ദുരിതങ്ങള്‍ക്കും പ്രഥമ പരിഹാരം സ്‌നേഹവും കാരുണ്യവും നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ്. കാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം തിന്മകൾക്കെതിരെ ശബ്‌ദമുയർത്താനും നമുക്ക്‌ കഴിയണം. സമൂഹത്തില്‍ തിരുത്തല്‍ ശക്തികളായി പ്രവാചകധീരതയോടെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും ധീരതയോടെ മുന്നോട്ടുവരേണ്ട കാലമാണിത്. തിന്മയില്‍ നിന്നകന്നു നന്മചെയ്യുവാനുള്ള മനസും കര്‍മശേഷിയും എല്ലാവര്‍ക്കുമുണ്ടാകണം. എങ്കില്‍ മാത്രമേ ക്രിസ്‌തുവിന്‍റെ ജനനം മനുഷ്യസമൂഹത്തിന്‌ മോചനവും ആശ്വാസവും നല്‍കുകയുള്ളൂവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Last Updated : Dec 22, 2020, 7:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.