എറണാകുളം: ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ നേതൃത്വത്തിൽ കോതമംഗലം പട്ടണത്തിൽ കരോൾ റാലി സംഘടിപ്പിച്ചു.
തങ്കളത്ത് നിന്നും ആരംഭിച്ച റാലി കോഴിപ്പിള്ളിയിൽ എത്തി തിരികെ ചെറിയ പള്ളിയിൽ സമാപിച്ചു. ആൻ്റണി ജോൺ എംഎൽഎ കരോൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ അധ്യക്ഷത വഹിച്ചു.
സഹവികാരിമാരായ ഫാദർ എൽദോസ് കാക്കനാട്ട്, ഫാദർ ബിജു അരീക്കൽ, ഫാദർ ബേസിൽ, ഫാദർ എൽദോസ് കുമ്മംകോട്ടിൽ, ട്രസ്റ്റിമാരായ ബിനോയി മണ്ണഞ്ചേരി, സി ഐ ബേബി, മുൻസിപ്പൽ കൗൺസിലർമാരായ എ ജി ജോർജ്, കെ വി തോമസ്, ഇ കെ സേവ്യർ, ബാബു പോൾ തുടങ്ങിയവർ പങ്കെടുത്തു. റാലിയിൽ നൂറു കണക്കിന് ക്രിസ്തുമസ് പാപ്പമാർ പങ്കെടുത്തു.