ETV Bharat / state

അന്ത്യ അത്താഴ സ്‌മരണയില്‍ ഇന്ന് പെസഹ വ്യാഴം - എറണാകുളം ജില്ലാ വാര്‍ത്തകള്‍

എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

എറണാകുളം  christians celebrates maundy thursday today  maundy thursday  ക്രൈസ്‌തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു  എറണാകുളം ജില്ലാ വാര്‍ത്തകള്‍  പെസഹ വ്യാഴം
അന്ത്യ അത്താഴ സ്‌മരണയില്‍ ഇന്ന് പെസഹ വ്യാഴം
author img

By

Published : Apr 1, 2021, 10:08 AM IST

Updated : Apr 1, 2021, 10:39 AM IST

എറണാകുളം: അന്ത്യ അത്താഴ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. പെസഹയോട് അനുബന്ധിച്ച് പള്ളികളിൽ പ്രത്യേക പ്രാർഥനകളും കാലുകഴുകൽ ശുശ്രൂഷയും നടന്നു. എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് സീറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു. അദ്ദേഹം വിശ്വാസികളുടെ കാൽ കഴുകൽ ശുശ്രൂഷയും നടത്തി. കാൽകഴുകൽ ശുശ്രൂഷ പരസ്‌പര സ്നേഹത്തിന്‍റെ അടയാളമാണെന്ന് പെസഹ സന്ദേശത്തിൽ കർദിനാൾ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു.

പരസ്‌പര ശുശ്രൂഷ സമൂഹത്തിന്‍റെ കൂട്ടായ്‌മ വർധിപ്പിക്കും. കൊവിഡ് കാലത്തും തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്തും ഇത് ആവശ്യവുമാണ്. ശിഷ്യന്മാരുടെ കാൽ കഴുകിയതിലൂടെ വിനയത്തിന്‍റെ സന്ദേശമാണ് കർത്താവ് പങ്കുവെച്ചതെന്നും വിശുദ്ധ വാരത്തിലെ ഓരോ ചടങ്ങുകളും വിശ്വാസികളെ നന്മയിലേക്ക് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്ത്യ അത്താഴ സ്‌മരണയില്‍ ഇന്ന് പെസഹ വ്യാഴം

സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ നടന്ന പെസഹ ചടങ്ങുകൾക്ക് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ നേതൃത്വം നൽകി. യേശു ക്രിസ്‌തു കുരിശുമരണത്തിന് വിധിക്കപ്പെടുന്നതിനുമുമ്പ് ശിഷ്യന്മാരുമൊത്ത് അവസാനമായി കഴിച്ച അത്താഴത്തിന്‍റെ ഓർമ്മ ദിനം കുടിയാണ് പെസഹ വ്യാഴം. വിശുദ്ധ കുർബാന സ്ഥാപിച്ചതും പെസഹ ദിനത്തിലാണെന്നാണ് വിശ്വാസം. അതോടൊപ്പം വിനയത്തിന്‍റെ മഹനീയ മാതൃക കാണിച്ച് യേശു ക്രിസ്‌തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്‍റെ ഓർമ്മ പുതുക്കലും ക്രൈസ്‌തവർക്ക് പെസഹ ദിനത്തെ പ്രധാന്യമുള്ളതാക്കുന്നു.

Last Updated : Apr 1, 2021, 10:39 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.