ETV Bharat / state

ചെറുവട്ടൂർ ഹൈടെക് സ്‌കൂൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

1958ൽ ഒന്നാം ഇഎംഎസ് സർക്കാരിന്‍റെ കാലത്ത് ഹൈസ്‌കൂൾആയി പ്രവർത്തനം ആരംഭിച്ചതാണ് ചെറുവട്ടൂർ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ

വട്ടൂചെറുർ ഹൈടെക് സ്‌കൂൾ  മുഖ്യമന്ത്രി  cheruvatoor highschool  cheruvatoor hightechschool  kothamangalam news
ചെറുവട്ടൂർ ഹൈടെക് സ്‌കൂൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
author img

By

Published : Sep 10, 2020, 2:43 AM IST

എറണാകുളം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ അഞ്ച് കോടി 39 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് വിദ്യാലയമാക്കിയ ചെറുവട്ടൂർ ഗവൺമെന്‍റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനായി സമർപ്പിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ചെറുവട്ടൂർ ഹൈടെക് സ്‌കൂൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുഖ്യ അതിഥിയായിരുന്ന ആന്‍റണി ജോൺ എംഎൽഎ ഹൈടെക് സ്‌കൂൾ മന്ദിരത്തിന്‍റെ ശിലാഫലകം അനാഛാദനം ചെയ്‌തു. ഹൈടെക് സ്‌കൂളിന്‍റെ ഭാഗമായി പുതിയ 21 ക്ലാസ് മുറികളും, രണ്ട് ഹൈടെക് ലാബുകളും, ഓഫീസ് സമുച്ചയങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തികളാണ് പൂർത്തീകരിച്ചത്.

1958ൽ ഒന്നാം ഇഎംഎസ് സർക്കാരിന്‍റെ കാലത്ത് ഹൈസ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച സ്‌കൂൾ ഇന്ന് 7.5 ഏക്കറോളം വിസ്‌തൃതി വരുന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന താലൂക്കിലെ ഏറ്റവും വലിയ സർക്കാർ ഹൈസ്‌കൂളും, മണ്ഡലത്തിലെ പുരാതന സ്‌കൂളുകളിൽ ഒന്നുമാണ്. സ്‌കൂളിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ സാധ്യമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.