ETV Bharat / state

Chalakudy Fake Narcotics Case : ഷീല സണ്ണി പ്രതിയായ വ്യാജ ലഹരി മരുന്ന് കേസ് : മുൻകൂർ ജാമ്യ ഹർജി നൽകി യുവതി - Fake Case Against Sheela Sunny

Anticipatory Bail Petition By Accused In Fake Narcotics Case എക്സൈസ് - ക്രൈം ബ്രാഞ്ച് അന്വേഷണം നിഷ്‌പക്ഷമല്ലെന്ന് ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസിൽ കുറ്റാരോപിതയായ യുവതി

sheela sunny case  ഷീല സണ്ണിക്കെതിരായ കേസ്  വ്യാജ ലഹരി മരുന്ന് കേസ്  വ്യാജ ലഹരി മരുന്ന് കേസിൽ മുൻകൂർ ജാമ്യ ഹർജി  ബ്യൂട്ടി പാർലർ ഉടമ  എക്സൈസ് ക്രൈം ബ്രാഞ്ച്  Chalakudy Fake Narcotics Case  Fake Case Against Sheela Sunny  Fake Narcotics Case Anticipatory Bail Petition
Chalakudy Fake Narcotics Case Anticipatory Bail Petition
author img

By ETV Bharat Kerala Team

Published : Sep 12, 2023, 10:35 PM IST

എറണാകുളം : ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി പ്രതിയായ വ്യാജ ലഹരി മരുന്ന് കേസിൽ (Chalakudy Fake Narcotics Case) മുൻകൂർ ജാമ്യ ഹർജിയുമായി (Anticipatory Bail Petition) കുറ്റാരോപിതയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയാണ് ഹർജി നൽകിയത്. ലഹരിമരുന്ന് കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം.

കേസിൽ പ്രതിയാക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നുവെന്നും എക്സൈസ് ക്രൈം ബ്രാഞ്ച് അന്വേഷണം നിഷ്‌പക്ഷമല്ലെന്നും ഹർജിയിൽ പറയുന്നു. ഷീല സണ്ണിയ്‌ക്ക് (Fake Case Against Sheela Sunny) തന്‍റെ കുടുംബത്തോട് വ്യക്തിവിരോധം ഉണ്ട്. കടബാധ്യത തീർക്കാൻ 10 ലക്ഷം ആവശ്യപ്പെട്ടിരുന്നു.

കൂടാതെ സഹോദരിയുടെ പേരിൽ ഭൂമി നൽകാനും നിർബന്ധിച്ചു. ഇതിന് തടസം നിന്നതിന്‍റെ പേരിലുള്ള വിരോധമാണ് വ്യാജ ആരോപണം ഉന്നയിക്കാൻ കാരണമെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ (beauty parlor owner Sheela Sunny) ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌ത് ജയിലലടച്ചത്.

ലഹരിമരുന്ന് കൈവശം വച്ചതിന് അറസ്‌റ്റ് : എല്‍ എസ്‌ ഡി സ്റ്റാംപ് (LSD Stamp) കൈവശം വച്ചെന്ന പേരിലായിരുന്നു ഷീലയെ എക്‌സൈസ് അറസ്‌റ്റ് ചെയ്‌തത്. ബ്യൂട്ടി പാർലറിൽ മയക്കുമരുന്ന് വിൽപനയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന. ഇവരില്‍ നിന്ന് 12 എല്‍ എസ്‌ ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തെന്ന് എക്‌സൈസ് ഓഫിസ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

Also Read : Fake drug case|'അത് ലഹരിമരുന്നല്ല', ഷീല ജയിലിൽ കഴിഞ്ഞത് 72 ദിവസം, കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

72 ദിവസത്തെ ജയിൽവാസം: ശാസ്‌ത്രീയ പരിശോധനയിൽ, പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ 72 ദിവസമായിരുന്നു ഷീല സണ്ണിക്ക് ജയിലിൽ കിടക്കേണ്ടി വന്നത്. ഇതിന് പിന്നാലെ തന്നെ കുടുക്കിയത് മരുമകളുടെ അനുജത്തിയാണെന്നും ഷീല ആരോപിച്ചു.

Also Read : Sheela Sunny | വ്യാജ ലഹരിമരുന്ന് കേസ് : ഷീല സണ്ണിയ്‌ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കേസ് റദ്ദാക്കി ഹൈക്കോടതി : താൻ നിരപരാധിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഷീല സണ്ണി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. തുടർന്ന് ഷീലയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന സർക്കാർ വാദം അംഗീകരിച്ച് ഹൈക്കോടതി സംഗിംൾ ബെഞ്ച് ഷീലക്കെതിരായ കേസ് റദ്ദാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് (Kauser Edappagath) കേസ് റദ്ദാക്കി ഉത്തരവിറക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.