ETV Bharat / state

ലൈഫ് മിഷന്‍ ക്രമക്കേട് : സന്ദീപ് നായരെ സിബിഐ ഇന്നും ചോദ്യം ചെയ്യും - വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ സിബിഐ ഇന്നും ചോദ്യം ചെയ്യും

CBI interrogatessandeep nair  gold smuggling case accused sandeep nair  life mission bribery  gold smuggling case kerala  ലൈഫ് മിഷന്‍ ക്രമക്കേട്  സന്ദീപ് നായരെ ചോദ്യം ചെയ്യും  ലൈഫ് മിഷന്‍ ക്രമക്കേട് സിബിഐ  വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍  യൂണിടാക് എംഡി സന്തോഷ് ഈപ്പൻ
ലൈഫ് മിഷന്‍ ക്രമക്കേട്: സന്ദീപ് നായരെ സിബിഐ ഇന്നും ചോദ്യം ചെയ്യും
author img

By

Published : Jul 20, 2022, 11:15 AM IST

എറണാകുളം : സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ സിബിഐ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസിലാണ് സന്ദീപ് നായരെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത്. ചൊവ്വാഴ്‌ച ആറുമണിക്കൂറോളം ചോദ്യം ചെയ്‌ത ശേഷമായിരുന്നു വിട്ടയച്ചത്.

കൊച്ചിയിലെ സിബിഐ ഓഫിസിൽ ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശിച്ചാണ് ഇന്നലെ വിട്ടയച്ചത്.തിരുവനന്തപുരം സ്വർണ കടത്തുകേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും സിബിഐ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് സന്ദീപ് നായരെയും ചോദ്യം ചെയ്യുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ ചോദ്യം ചെയ്‌ത സ്വപ്‌ന സുരേഷിനെ നാളെ (21/7/22) വീണ്ടും സി.ബി.ഐ ചോദ്യം ചെയ്യും.സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ എം. ശിവശങ്കറെയും സിബിഐ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മീഷനായി നൽകിയെന്ന കേസിൽ അറസ്‌റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ സിബിഐക്ക് മൊഴി നൽകിയിരുന്നു.

യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ട്സ് ഓഫിസറായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയെന്നാണ് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാണിച്ച് സിബിഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. എന്നാൽ സിബിഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകിയിരുന്നു.

ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂണിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.