ETV Bharat / state

നടിയെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി - Case for assaulting actress

കേസുമായി ബന്ധമില്ലാത്തവരെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രേഖകള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ദിലീപിന് കൈമാറാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി  നടിയെ ആക്രമിച്ച കേസ്  മാർട്ടിൻ,  വിജേഷ്  പ്രദീപ്  ദിലീപ്  Case for assaulting actress: Court rejects bail plea  Case for assaulting actress  Court rejects bail plea
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
author img

By

Published : Dec 11, 2019, 12:50 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാർട്ടിൻ, വിജേഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി തള്ളി. കേസിലെ തെളിവായ ഡിജിറ്റല്‍ രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ആവശ്യവും കോടതി തള്ളി. ആവശ്യമെങ്കിൽ ദൃശ്യങ്ങൾ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ഉള്‍പ്പടെ 32 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേസുമായി ബന്ധമില്ലാത്തവരെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രേഖകള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ദിലീപിന് കൈമാറാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിലെ നിര്‍ണായക തെളിവായ നടി ആക്രമിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് നേരത്തെ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

അതേസമയം കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗം വാദം ഇന്ന് തുടങ്ങി. പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാം പ്രതി സനൽകുമാറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. എട്ടാം പ്രതി നടൻ ദിലീപ് ഒഴികെയുള്ള പ്രതികളെയാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്.

Intro:Body:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാർട്ടിൻ , വിജേഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക കോടതി തള്ളി
കേസിലെ തെളിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ ഡിജിറ്റല്‍ രേഖകളുടെ പകര്‍പ്പ് നല്‍കണമെന്ന ദിലീപിന്‍റെ ആവശ്യവും കോടതി അനുവദിച്ചില്ല.
ആവശ്യമെങ്കിൽ ദൃശ്യങ്ങൾ വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
നിരീക്ഷണക്യാമറാ ദൃശ്യങ്ങള്‍,മൊബൈല്‍ ഫോണ്‍ദൃശ്യങ്ങള്‍ ഉള്‍പ്പടെ 32 രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ കേസുമായി ബന്ധമില്ലാത്തവരെയടക്കം പ്രതികൂലമായി ബാധിക്കുന്ന ഇത്തരം രേഖകള്‍ അവരുടെ സ്വകാര്യതയെ മാനിച്ച് ദിലീപിന് കൈമാറാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. നിര്‍ണ്ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപ് നേരത്തെ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. അതേസമയം കുറ്റപത്രത്തിന്മേലുള്ള പ്രതിഭാഗം വാദം ഇന്ന് തുടങ്ങി . പ്രോസിക്യൂഷന്‍റെ പ്രാഥമിക വാദം നേരത്തെ പൂർത്തിയാക്കിയിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒമ്പതാം പ്രതി സനൽകുമാറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കി. എട്ടാം പ്രതി നടൻ ദിലീപ് ഒഴികെയുള്ള പ്രതികളെയാണ് ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.