ETV Bharat / state

വിദ്വേഷ പ്രചാരണം : രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബർ 14 വരെ കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

Case Against Rajeev Chandrasekhar : വിദ്വേഷ പ്രചരണം സംബന്ധിച്ച കേസിലെ ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും

author img

By ETV Bharat Kerala Team

Published : Nov 29, 2023, 12:10 PM IST

Updated : Nov 29, 2023, 7:55 PM IST

ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും  വിദ്വേഷ പ്രചരണം  രാജീവ് ചന്ദ്രശേഖറിനെതിരെ കർശന നടപടികൾ പാടില്ല  രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്  രാജീവ് ചന്ദ്രശേഖർ  രാജീവ് ചന്ദ്രശേഖർ കേസ്  മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ച കേസ്  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ  Case Against Rajeev Chandrasekhar  Spreading Hate On social Media  Central Minister Rajeev Chandrasekhar  no strict action Against Rajeev Chandrasekhar
Case Against Rajeev Chandrasekhar

എറണാകുളം : മതവിദ്വേഷം ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ (Spreading Hate On social Media) കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ഡിസംബർ 14 വരെ കർശന നടപടികൾ പാടില്ലെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിൽ കർശന നടപടി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചതും കോടതി രേഖപ്പെടുത്തി (Case Against Rajeev Chandrasekhar).

കേസിലെ പരാതിക്കാരൻ ആയ കോൺഗ്രസ് നേതാവ് ഡോ. പി സരിൻ അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാജീവ് ചന്ദ്രശേഖർ ഹൈക്കോടതിയെ സമീപിച്ചത്. കളമശ്ശേരി സ്‌ഫോടനവുമായി (Kalamassery Blast) ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി വിദ്വേഷ പ്രചരണം നടത്തിയെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. അതേസമയം ഹർജി ഹൈക്കോടതി ഡിസംബർ 14 ന് വീണ്ടും പരിഗണിക്കും.

കളമശ്ശേരി സ്‌ഫോടനത്തെ തുടർന്ന് സമൂഹ മാധ്യമത്തിലൂടെ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചു എന്നാണ് കേന്ദ്ര മന്ത്രിക്കെതിരായ ആരോപണം. കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ, മതസൗഹാർദ അന്തരീക്ഷം തകർത്ത് കേരളത്തിൽ ലഹള ഉണ്ടാക്കണം എന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടിയായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രവർത്തനങ്ങൾ എന്ന് എഫ് ഐ ആറിൽ പറയുന്നു.

29.10.2023 തീയതി മുതൽ രാജീവ് ചന്ദ്രശേഖർ എന്ന ഫേസ്‌ബുക്ക് പേജിലൂടെ പ്രകോപനപരമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി, ടെക്‌സ്‌റ്റും വീഡിയോ സന്ദേശങ്ങളുമായി സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് ഒരു മതവിഭാഗത്തിനെതിരെ മതസ്‌പർധ ഉണ്ടാക്കിയെന്നാണ് ആരോപണം. കേന്ദ്ര മന്ത്രിക്കെതിരെ ഐപിസി 153, 153 A, 120 (o) കെ പി ആക്‌ട് തുടങ്ങി പൊലീസ് നിയമത്തിലെയും ഇന്ത്യൻ ശിക്ഷ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

ബിജെപി ദേശീയ വാക്താവ് അനിൽ ആന്‍റണിക്കെതിരെയും സമാന ആരോപണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കോൺഗ്രസ് നേതാവ് പി സരിൻ തന്നെയാണ് അനിൽ ആന്‍റണിക്കെതിരെയും പരാതി നൽകിയിരിക്കുന്നത്. അതേസമയം കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമത്തിൽ നടത്തിയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തിയിരുന്നു.

കേന്ദ്രമന്ത്രി വർഗീയ വിഷം ചീറ്റുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'രാജീവ് ചന്ദ്രശേഖർ വെറും വിഷം അല്ല കൊടും വിഷം, അതിനെ അദ്ദേഹം ഒരു അലങ്കാരമായാണ് കാണുന്നത്'- എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാറിനെയും രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തി. ഒക്‌ടോബർ 29 നാണ് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിൽ ടിഫിൻ ബോക്‌സ്‌ ബോംബ് പൊട്ടിത്തെറിച്ച് സ്‌ഫോടനം നടന്നത്.

READ MORE: Case Against Rajeev Chandrasekhar | വിദ്വേഷ പ്രചാരണമെന്ന് പരാതി, കേന്ദ്ര ഐടി മന്ത്രിക്ക് എതിരെ കേരളത്തില്‍ കേസെടുത്തത് മുഖ്യമന്ത്രിയുമായുള്ള വാക്‌പോരിന് പിന്നാലെ

Last Updated : Nov 29, 2023, 7:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.