കൊച്ചി: തന്‍റെ സമര ചരിത്രം വിവരിച്ച് സി ആർ നീലകണ്ഠന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ദേശീയ പാതാ വികസന വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിൽ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പുമായി നീലകണ്ഠന്‍ രംഗത്തെത്തിയിരിക്കുന്നത്. സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ട് നടന്നപ്പോൾ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്. സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട എന്നും രൂക്ഷമായ ഭാഷയിലാണ് നീലകണ്ഠന്‍റെ പോസ്റ്റ്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം:
എന്നെ സംഘിയാക്കാന്‍ മുട്ടി നിൽക്കുന്ന സഖാക്കന്‍മാരോട് ഒരു വാക്ക്. സഖാവ് വള്ളി നിക്കറുമിട്ട് അജന്തയിൽ ആദിപാപം കണ്ട് നടന്നപ്പോൾ നീലകണ്ഠന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്. .. താങ്കളെ പോലെ ഫേസ്ബുക്കിൽ നിന്ന് ചിലച്ചയ്ക്കുന്നില്ല, അടിയന്തരാവസ്ഥ കാലത്ത് മുദ്രാവാക്യം വിളിച്ച് ജയിലിൽ കിടന്നതാണഅ എന്‍റെ വിപ്ലവം. അത് കൊണ്ട് സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട... ഞാന്‍ ഇവിടെ തന്നെ കാണും നിങ്ങൾ വികസനത്തിന്റെ പേരിൽ അടിച്ചമർത്താന്‍ നോക്കുന്ന ജനങ്ങൾക്കൊപ്പം, അവരുടെ മുന്നിൽ ഒരു യഥാർഥ കമ്മ്യുണിസ്റ്റ് ആയി,ആം ആദ്മിയായി.