എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബത്തേരിയിൽ സ്ഥാനാർഥിയാകാൻ പണം വാങ്ങിയെന്ന കേസ് രാഷ്‌ട്രീയ പ്രേരിതമെന്ന് സി.കെ ജാനു. തെരഞ്ഞെടുപ്പ് കോഴക്കേസിൽ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്‌ദ സാമ്പിൾ നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
ശബ്‌ദരേഖയുൾപ്പെടെ എന്ത് രേഖ നൽകാനും തയാറാണെന്നും ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും ജാനു മാധ്യമങ്ങളോട് പറഞ്ഞു. താൻ നടത്തിയ ഫോൺ സംഭാഷണമാണ് എഴുതി വായിപ്പിച്ചത്. ഇതിൽ താൻ സംസാരിച്ചതും അല്ലാത്തതുമായ കാര്യങ്ങൾ ഉണ്ട്. സംഘടന കാര്യങ്ങൾ, സെക്രട്ടറിയെ മാറ്റുന്നത് സംബന്ധിച്ച കാര്യങ്ങൾ എന്നിവയാണ് ഫോണിൽ സംസാരിച്ചതെന്നും സി.കെ ജാനു പറഞ്ഞു.
താൻ പണം വാങ്ങിയോ എന്നത് അന്വേഷണത്തിൽ തെളിയട്ടെയെന്നും കേസിനെ ഭയപ്പെടുന്നില്ലെന്നും ജാനു പറഞ്ഞു. ബിജെപി വയനാട് ജില്ല ജനറസെക്രട്ടറി പ്രശാന്ത് മലവയലിന്‍റെയും ശബ്‌ദ സാമ്പിൾ ശേഖരിച്ചു.
നേരത്തെ ജെആർപി ട്രഷറർ പ്രസീത അഴീക്കോടിന്‍റെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെയും ശബ്‌ദ സാമ്പിൾ ശേഖരിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന്‍റെ നിർദേശപ്രകാരം പ്രസീത വീണ്ടും ശബ്‌ദ പരിശോധനക്ക് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി.
Also Read:വീട്ടമ്മയുടെ ഫോൺ രേഖ ചോർത്തി; അസിസ്റ്റന്‍റ് കമ്മിഷണര്‍ക്കെതിരെ അന്വേഷണം