ETV Bharat / state

കളമശ്ശേരി ന​ഗരസഭയിലെ 37-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പ് നടന്നു - by-election 37th ward Kalamassery municipality

കോൺഗ്രസ് വിമത സ്ഥാനർഥി ഉൾപ്പടെ അഞ്ച് സ്ഥാനാർഥികളാണ് മത്സര രം​ഗത്തുള്ളത്. നിലവിൽ എൽ.ഡി.എഫ്-18, യു.ഡി.എഫ്- 19, സ്വതന്ത്രർ-3 ബി.ജെ.പി-1 എന്നിങ്ങനെയാണ് സീറ്റ് നില. അതുകൊണ്ട് തന്നെ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാകും.

കളമശ്ശേരി ന​ഗരസഭ  Kalamassery municipality  by-election 37th ward Kalamassery municipality  കളമശ്ശേരി ന​ഗരസഭയിലെ 37-ാം വാർഡ്
കളമശ്ശേരി ന​ഗരസഭയിലെ 37-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പ് നടന്നു
author img

By

Published : Jan 21, 2021, 9:51 PM IST

എറണാകുളം: സ്ഥാനാർഥി മരിച്ചതുമൂലം മാറ്റിവെച്ച കളമശ്ശേരി ന​ഗരസഭയിലെ 37-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പ് നടന്നു. കോൺഗ്രസ് വിമത സ്ഥാനർഥി ഉൾപ്പടെ അഞ്ച് സ്ഥാനാർഥികളാണ് മത്സര രം​ഗത്തുള്ളത്. ഇടതു മുന്നണിയിലെ റഫീഖ് മരയ്ക്കാർ, യു.ഡി.എഫിലെ മുഹമ്മദ്‌ സമീൽ, കോൺഗ്രസ് വിമത സ്ഥാനാർഥി ഷിബു സിദ്ധിഖ് എന്നിവർ തമ്മിലാണ് പ്രധാന മത്സരം. കളമശ്ശേരി നഗരസഭയ്‌ക്ക് സമീപം തന്നെ ഒരുക്കിയിരിക്കുന്ന പോളിം​ഗ് ബൂത്തിൽ കനത്ത പൊലീസ് സുരക്ഷായോടെ ആയിരുന്നു വോട്ടെടുപ്പ്. രാവിലെ 7 മണിയോടെയാണ് പോളിം​ഗ് ആരംഭിച്ചത്. 1040 വോട്ടർമാരാണ് 37 -ാം വാർഡിലുള്ളത്.

കളമശ്ശേരി ന​ഗരസഭയിലെ 37-ാം വാർഡിലെ ഉപതെരെഞ്ഞെടുപ്പ് നടന്നു

കളമശ്ശേരി നഗരസഭ ഭരണത്തിൽ നിർണായകമാകും 37-ാം വാർഡിലെ തെരെഞ്ഞെടുപ്പ് ഫലം. നിലവിൽ എൽ.ഡി.എഫ്-18, യു.ഡി.എഫ്- 19, സ്വതന്ത്രർ-3 ബി.ജെ.പി-1 എന്നിങ്ങനെയാണ് നിലവിൽ സീറ്റ് നില. ചെയർപേഴ്‌സണ്‍ തെരെഞ്ഞെടുപ്പിൽ 20- 20 എന്ന നിലയിൽ തുല്യത പാലിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലേറുകയായിരുന്നു. ഇതുവരെ യുഡിഎഫ് മാത്രമാണ് കളമശ്ശേരി നഗരസഭ ഭരിച്ചിട്ടുള്ളത്. നഗരസഭയുടെ ചരിത്രത്തെ തന്നെ തിരുത്തിക്കുറിക്കാൻ സാധ്യതയുള്ള തെരഞ്ഞെടുപ്പിൽ തികഞ്ഞ അത്മ വിശ്വസത്തിലാണ് മുന്നണികൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.