ETV Bharat / state

മോദി തരംഗത്തിൽ കളം പിടിക്കാന്‍ കേരള ബിജെപി ; തൃശൂരിനൊപ്പം ലക്ഷദ്വീപും 'എടുക്കാന്‍' കരുനീക്കങ്ങള്‍ - സുരേഷ് ഗോപി തൃശൂർ

Modi Thrissur Visit : രണ്ടാഴ്‌ചയ്ക്കി‌ടെ രണ്ടാം തവണയും കേരളത്തില്‍ റോഡ് ഷോ നടത്താനൊരുങ്ങി പ്രധാനമന്ത്രി. മോദി തരംഗമുയര്‍ത്തി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി സംസ്ഥാന ഘടകം

Modi Kerala Visit  മോദി കേരളത്തില്‍  മോദി ഗുരുവായൂർ  സുരേഷ് ഗോപി തൃശൂർ  suresh gopi thrissur
BJP to Intensify Election Campaign in Kerala With Modi Wave
author img

By ETV Bharat Kerala Team

Published : Jan 11, 2024, 12:55 PM IST

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി സംസ്ഥാന ഘടകം. രണ്ടാഴ്‌ചയ്ക്കി‌ടെ രണ്ടാം തവണയും നരേന്ദ്ര മോദി കേരളത്തില്‍ റോഡ് ഷോ നടത്തുമെന്ന് ഏതാണ്ട് ഉറപ്പായി. 'നാരീ ശക്തി മോദിക്കൊപ്പം' എന്ന പേരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച പരിപാടിക്ക് ഈ മാസം മൂന്നിന് തൃശൂരിലെത്തിയ പ്രധാനമന്ത്രി അവിടെ വമ്പിച്ച റോഡ് ഷോ നടത്തിയിരുന്നു(BJP Election Campaign Kerala).

ഈ മാസം 16 ന് കൊച്ചിയിലാകും പ്രധാനമന്ത്രിയുടെ അടുത്ത റോഡ് ഷോ. തൊട്ടടുത്ത ദിവസം ബിജെപി നേതാവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും. പിന്നാലെ ഗുരുവായൂര്‍ ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ നടക്കുന്ന സമൂഹ വിവാഹത്തിലും പ്രധാനമന്ത്രി സംബന്ധിക്കും. ശേഷം തിരികെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി ബിജെപിയുടെ ശക്തി കേന്ദ്ര ഇന്‍ചാര്‍ജുമാരുമായി കൂടിക്കാഴ്‌ച നടത്തും. ഇതില്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പാകും മുഖ്യ ചർച്ചാവിഷയമെന്നാണ് സൂചന(Modi Rally In Kochi).

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട് (Suresh Gopi Daughter Marriage). ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൃശൂരില്‍ സുരേഷ് ഗോപി തന്നെ സ്ഥാനാര്‍ത്ഥിയാകും എന്നതിന് പരോക്ഷ സ്ഥിരീകരണമാവുകയാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യം. ഇതിനോടകം തന്നെ തൃശൂരില്‍ സുരേഷ് ഗോപിയെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള പോസ്‌റ്ററുകള്‍ ഉയര്‍ന്നുകഴിഞ്ഞു (Modi Thrissur Visit).

Also Read: തൃശൂരിൽ സ്വർണ്ണക്കടത്തും ശബരിമലയും ആയുധമാക്കി മോദി; ഇന്ത്യ മുന്നണിക്കെതിരെയും കടന്നാക്രമണം

തൃശൂരില്‍ റോഡ് ഷോ നടത്തിയ അതേ ദിവസം തന്നെ പ്രധാനമന്ത്രി ലക്ഷദ്വീപില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ലക്ഷദ്വീപില്‍ സ്ത്രീകളടക്കമുള്ള മുസ്‌ലിം സമുദായക്കാരില്‍ നിന്ന് പ്രധാനമന്ത്രിക്ക് ലഭിച്ച സ്നേഹവായ്‌പ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കിടയിലും ചലനമുണ്ടാക്കുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍ (Modi Lakshadweep Visit).

ലക്ഷദ്വീപിലെ പൗരപ്രമുഖര്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങളും പോസ്‌റ്റുകളും ദ്വീപ് ടൂറിസത്തിന് വലിയ ഉണര്‍വേകിയിട്ടുണ്ട്. ബിജെപി ദേശീയ ഉപാധ്യക്ഷനും മുന്‍ എംപിയും എംഎല്‍എയുമൊക്കെയായ എ പി അബ്‌ദുള്ളക്കുട്ടി ഇത്തവണ ലക്ഷദ്വീപില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചനകളുണ്ട് (AP Abdullakutty Lakshadweep).

കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 27 ശതമാനം മുസ്‌ലിം സമുദായക്കാരാണ്. ഈ സാഹചര്യത്തില്‍ ഇവരെ സ്വാധീനിക്കാന്‍ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഉപകരിക്കുമെന്ന വിലയിരുത്തലിലാണ് കേരളത്തിലെ ബിജെപി. ഇത് കണക്കാക്കി മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്‍റെയും ന്യൂനപക്ഷ സമുദായവുമായുള്ള ആശയ വിനിമയത്തിന്‍റേയും ദൃശ്യങ്ങള്‍ സംസ്‌ഥാനത്ത് വ്യാപകമായി പ്രചരിപ്പിക്കുകയാണ് പാര്‍ട്ടി.

Also Read: പ്രധാനമന്ത്രി തൃശൂരിൽ ; ഊഷ്‌മള വരവേൽപ്പ്, നഗരത്തെ ഇളക്കിമറിച്ച് റോഡ് ഷോ

18 ശതമാനം വരുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ബിജെപിയുമായി അടുപ്പിക്കാനുള്ള വിവിധ പരിപാടികള്‍ കേരളത്തില്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു. ഈസ്‌റ്ററിനും ക്രിസ്‌മസിനും ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുടെ സന്ദേശം കൈമാറുന്ന പരിപാടി വന്‍ വിജയമായെന്നാണ് ബിജെപി നേതാക്കളുടെ അവകാശ വാദം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.