എറണാകുളം: കൊച്ചിയില്‍ കേബിള്‍ കഴുത്തില്‍ കുടുങ്ങി ഇരുചക്ര വാഹന യാത്രക്കാരായ ദമ്പതികള്‍ക്ക് പരിക്ക്. എറണാകുളം സൗത്ത് സ്വദേശിയായ സാബുവിനും ഭാര്യക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ലായം റോഡിലാണ് സംഭവം.
സ്‌കൂള്‍ അധ്യാപികയായ ഭാര്യയെ വൈകുന്നേരം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് കൊണ്ട് പോകുമ്പോള്‍ റോഡിലേക്ക് തൂങ്ങി കിടന്ന കേബിള്‍ സാബുവിന്‍റെ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു.
ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേബിള്‍ കുടുങ്ങി സാബുവിന്‍റെ കഴുത്തിലും വീഴ്‌ചയില്‍ ഇരുവരുടെയും കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. നേരത്തെയും കൊച്ചിയില്‍ സമാനമായ അപകടത്തെ തുടര്‍ന്ന് യുവാവ് മരിച്ചിരുന്നു.