ETV Bharat / state

'തനിക്ക് പുതുജീവിതം നല്‍കിയ വ്യക്തി'; തൂക്കുകയറിൽ നിന്ന് കൈപിടിച്ചുയർത്തിയ യൂസഫലിക്ക് നന്ദി അറിയിച്ച് ബെക്‌സ് കൃഷ്‌ണ

അബുദാബിയിലെ കാർ അപകടത്തിൽ സുഡാൻ വംശജനായ ഒരു കുട്ടി മരിച്ച കേസിലായിരുന്നു തൃശൂർ പുത്തൻചിറ ബെക്‌സ് കൃഷ്‌ണനെ യുഎഇ സുപ്രീം കോടതി വധശിക്ഷക്കു വിധിച്ചത്

bex krishna  bex krishna incident  m a yusaf ali  lulu group chairman  bex krishna expressing gratitude to yusaf ali  lulu group chairman  death sentance  latest news in ernakulam  latest news today  യൂസഫലി  യൂസഫലിക്ക് നന്ദി അറിയിച്ച് ബെക്‌സ് കൃഷ്‌ണ  ബെക്‌സ് കൃഷ്‌ണ  അബുദാബിലെ കാർ അപകടത്തിൽ  യുഎഇ സുപ്രീം കോടതി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ലുലു ഗ്രൂപ്പ്
യൂസഫലിക്ക് നന്ദി അറിയിച്ച് ബെക്‌സ് കൃഷ്‌ണ
author img

By

Published : Dec 13, 2022, 3:32 PM IST

Updated : Dec 13, 2022, 9:27 PM IST

എറണാകുളം: തൂക്കുകയറിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ വ്യവസായി എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് ബെക്‌സ് കൃഷ്‌ണ. അബുദാബിയിലെ കാർ അപകടത്തിൽ സുഡാൻ വംശജനായ ഒരു കുട്ടി മരിച്ച കേസിലായിരുന്നു തൃശൂർ പുത്തൻചിറ ബെക്‌സ് കൃഷ്‌ണനെ യുഎഇ സുപ്രീം കോടതി വധശിക്ഷക്കു വിധിച്ചത്. എംഎ യൂസഫലിയുടെ നിരന്തര പരിശ്രമത്തിനൊടുവിൽ മരിച്ച കൂട്ടിയുടെ കുടുംബത്തിന് ഒരു കോടിയോളം രൂപ നല്‍കിയായിരുന്നു വധശിക്ഷയിൽ നിന്ന് മോചിപ്പിച്ചത്.

വൈകാരികമായ കൂടിക്കാഴ്‌ച: കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ജയിൽ മോചിതനായി ബെക്‌സ് കൃഷ്‌ണ നാട്ടിലെത്തിയെങ്കിലും രക്ഷകനായെത്തിയ എംഎ യൂസഫലിയെ നേരിൽ കണ്ടിരുന്നില്ല. തിങ്കളാഴ്‌ച നെടുമ്പാശ്ശേരിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്‌ച ഏറെ വൈകാരികമായിരുന്നു.

തനിക്ക് പുതുജീവിതം നല്‍കിയ വ്യക്തിയെന്ന് ബെക്‌സ് യൂസഫലിയെ നോക്കി പറഞ്ഞത് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ബെക്‌സിനെ കെട്ടിപിടിച്ചു.

ഒരിക്കലും അങ്ങനെ പറയരുതെന്നും താന്‍ ദൈവം നിയോഗിച്ച ഒരു വ്യക്തി മാത്രമാണെന്നും യൂസഫലി ഓർമപ്പെടുത്തി. ജാതിയും മതവും ഒന്നുമല്ല മനുഷ്യ സ്നേഹമാണ് ഏറ്റവും വലുതെന്നും താന്‍ അതിലെ ഒരു നിമിത്തമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

എംഎ യൂസഫലിയെ കണ്ട സന്തോഷത്തിൽ ബെക്‌സിന്‍റെ കണ്ണു നിറയുകയും വാക്കുകൾ ഇടറുകയും ചെയ്‌തു. വാക്കുകൾക്ക് അതീതമായ ഒരു നന്ദി പ്രകടനമായിരുന്നു ആ കൂടിക്കാഴ്‌ച. ബെക്‌സ് കൃഷ്‌ണന്‍റെ ഭാര്യ വീണ, മകൻ അദ്വൈത്, ഇളയമകളായ ഈശ്വര്യ എന്നിവരും യൂസഫലിയെ കണ്ടു നന്ദി അറിയിക്കാൻ എത്തിയിരുന്നു.

വധശിക്ഷയ്‌ക്ക് വിധേയനാകേണ്ടി വന്നത് ഇങ്ങനെ: 2012 സെപ്‌റ്റംബർ ഏഴിനായിരുന്നു അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ബെക്‌സിന്‍റെ ജീവിതം മാറ്റിമറിച്ച അപകടം നടന്നത്. ജോലി സംബന്ധമായി മുസഫയിലേയ്ക്ക് പോകവെ സംഭവിച്ച കാറപകടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സിനെതിരായി കുറ്റപത്രം സമർപ്പിച്ചു.

സിസിടിവി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ, കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യുഎഇ സുപ്രീം കോടതി 2013ൽ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടർന്നാണ് കുടുംബം, ബന്ധു മുഖേനെ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയെ ബന്ധപ്പെട്ട് മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിച്ചത്.

ALSO READ:ഇടിച്ചത് കേരളത്തില്‍ വീണത് കർണാടകയില്‍, ആകെ ആശയക്കുഴപ്പം: ഒടുക്കം കേസെടുത്ത് കേരള പൊലീസ്

തുടർന്ന് യുസഫലി മരണപ്പെട്ട കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ചർച്ച നടത്തുകയും നഷ്‌ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കുകയും ചെയ്യുകയായിരുന്നു. ഇതേ തുടർന്നാണ് ബെക്‌സ് വധശിക്ഷയിൽ നിന്നു രക്ഷപെടുകയും ജയിൽ മോചിതനായി നാട്ടിൽ തിരിച്ചെത്തുകയും ചെയ്‌തത്.

Last Updated : Dec 13, 2022, 9:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.