ETV Bharat / state

ബാർകോഴ കേസ് , വിഎസിന്‍റെയും മാണിയുടേയും ഹർജി ഇന്ന് ഹൈക്കോടതിയിൽ - vs achyuthanandhan

ബാര്‍കോഴ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലായിരുന്നെന്നും കേസിലെ തുടരന്വേഷണം വൈകുകയാണന്നും വിഎസ് അച്യുതാനന്ദന്‍ .

ഫയൽചിത്രം
author img

By

Published : Feb 7, 2019, 10:14 AM IST

ബാർകോഴ കേസിലെ തുടരന്വേഷണം സംബന്ധിച്ച് വിഎസ് അച്യുതാനന്ദനും കെഎം മാണിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണം നടത്താനുളള വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് കെഎം മാണിയുടെ ആവശ്യം. അതേസമയം തുടരന്വേഷണത്തിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണമെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് വിഎസിന്‍റെ ഹർജി.

ബാര്‍കോഴ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലായിരുന്നെന്നും കേസിലെ തുടരന്വേഷണം വൈകുകയാണന്നും അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാൽ ഹൈക്കോടതി ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലൻസ് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ഇതുവരെയുളള കേസന്വേഷണം സത്യസന്ധമായാണെന്നും ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Intro:Body:

ബാർകോഴ കേസിലെ  തുടരന്വേഷണം സംബന്ധിച്ച് കെ എം മാണിയും വി എസ് അച്യുതാനന്ദനും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ തുരന്വേഷണം നടത്താനുള്ള വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് കെ എം മാണിയുടെ ആവശ്യം. 

ഹൈക്കോടതി ആവശ്യപ്പെട്ടാൽ തുടരന്വേഷണത്തിന് തയ്യാറാണെന്ന് വിജിലൻസ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുവരെ കേസ് അന്വേഷിച്ചത് സത്യസന്ധമായാണെന്നും ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം തുടരന്വേഷണത്തിന് സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി  വാങ്ങണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് വിഎസ് അച്ചുതാനന്ദന്‍റെ ഹര്‍ജി.

ബാര്‍കോഴ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മുന്‍കൂര്‍ അനുമതി വ്യവസ്ഥയില്ലന്നുമാണ് അച്യുതാനന്ദന്‍റെ വാദം. കേസിലെ തുടരന്വേഷണം വൈകുകയാണന്നും അച്യുതാനന്ദന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.