ETV Bharat / state

ബാലഭാസ്‌കറിന്‍റെ മരണം; കൊലപാതകമെന്ന് കലാഭവൻ സോബി ജോർജ്

ബാലഭാസ്‌കറിന്‍റെ കാർ അപകടത്തിലാകുന്നതിന് തൊട്ടുമുമ്പായി അടിച്ചു തകർത്തതാണ്. സംഭവം നേരിൽ കണ്ടതാണെന്നും ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും കലാഭവൻ സോബി ജോർജ്.

balabhaskar death  kalabhavan soby george  ബാലഭാസ്‌കറിന്‍റെ മരണം  കലാഭവൻ സോബി ജോർജ്  കൊലപാതകം  murder
ബാലഭാസ്‌കറിന്‍റെ മരണം; കൊലപാതകമെന്ന് കലാഭവൻ സോബി ജോർജ്
author img

By

Published : Jul 31, 2020, 5:37 PM IST

എറണാകുളം: വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന വാദവുമായി വീണ്ടും കലാഭവൻ സോബി ജോർജ്. ബാലഭാസ്‌കറിന്‍റെ കാർ അപകടത്തിലാകുന്നതിന് തൊട്ടുമുമ്പായി അടിച്ചു തകർത്തതാണ്. സംഭവം നേരിൽ കണ്ടതാണെന്നും ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും കലാഭവൻ സോബി ജോർജ് പറഞ്ഞു. 2018 സെപ്റ്റംബർ 24ന് വൈകിട്ടാണ് സോബി ചാലക്കുടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് യാത്ര പുറപ്പെടുന്നത്. ഉറക്കം വന്നപ്പോൾ ഏകദേശം ഒരു മണിയോടെ മംഗലപുരത്തിന് സമീപം ഒരു പെട്രോൾ പമ്പിൽ വണ്ടി പാർക്ക് ചെയ്‌ത് ഉറങ്ങുകയായിരുന്നു. പിറ്റേന്ന് വെളുപ്പിന് മൂന്ന് മണിയോടെ വെള്ള സ്കോർപിയോ കാർ പമ്പിനോട് ചേർന്നുള്ള ഭാഗത്ത് വന്ന് നിൽക്കുകയും അതിൽ നിന്ന് ഇറങ്ങിയ നാലഞ്ച് ആളുകൾ മദ്യപിക്കുകയും ചെയ്‌തു. പെട്ടെന്ന് തന്നെ സ്കോർപിയോയിൽ നിന്ന് ആയുധങ്ങൾ എടുത്ത് സംഘം സമീപത്ത് പാർക്ക് ചെയ്‌തിരുന്ന നീല ഇന്നോവ അടിച്ച് തകർക്കുന്നത് നേരിൽ കണ്ടു. അത് ബാലുവിന്‍റെ വാഹനമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ശേഷം തിരുവനന്തപുരം ലക്ഷ്യമാക്കി എല്ലാ വാഹനങ്ങളും നീങ്ങിയെന്നും സോബി കൂട്ടിച്ചേർത്തു.

ബാലഭാസ്‌കറിന്‍റെ മരണം; കൊലപാതകമെന്ന് കലാഭവൻ സോബി ജോർജ്

കുറച്ച് കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഒന്നര കിലോമീറ്റർ അകലെയായി നീല ഇന്നോവ മറിഞ്ഞ് കിടക്കുന്നതായിട്ടാണ് കണ്ടതെന്നും സോബി കൂട്ടിച്ചേർത്തു. അവിടെ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കുറച്ച് പേർ വടിവാളുമായി എത്തുകയും ഭീഷണിപ്പെടുത്തി. കണ്ട കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇത് ഒരു കൊലപാതകമാണ്. ബാലുവിന്‍റെ വാഹനം അടിച്ച് തകർത്തവരെയും അപകടസ്ഥലത്ത് തന്നെ തടഞ്ഞവരെയും കണ്ടാൽ തിരിച്ചറിയാമെന്നും, അന്വേഷണ ഉദ്യോസ്ഥരുടെ മുന്നിൽ മൊഴി നൽകിയിട്ടും ഗൗരവമായി ഇതിനെ കാണുന്നില്ലെന്നും സോബി ജോർജ് ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.