ETV Bharat / state

വാട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോ പ്രചരണം; കൊച്ചിയിൽ രണ്ടു പേർ അറസ്റ്റിൽ - Kochi police

വീഡിയോ പോസ്റ്റ് ചെയ്ത തൃശ്ശൂർ ദേശമംഗലം സ്വദേശി സുരേഷ് എൻ. കെ , ഗ്രൂപ്പ് അഡ്‌മിനായ ചേർത്തല അർത്തുങ്കൽ സ്വദേശി മാനുവൽ പി ബി കിരൺ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

എറണാകുളം  ERNAKULAM  Bad video circulation through social media  വാട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോ പ്രചരണം  Kochi police  കൊച്ചി പൊലീസ്
വാട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോ പ്രചരണം; കൊച്ചിയിൽ രണ്ടു പേർ അറസ്റ്റിൽ
author img

By

Published : Jun 20, 2020, 12:32 AM IST

എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച സംഭവത്തിൽ കൊച്ചിയിൽ രണ്ടു പേർ അറസ്റ്റിൽ. പോക്സോ, ഇൻഫർമേഷൻ ടെക്നോളജി എന്നീ ആക്റ്റുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ വീഡിയോ പോസ്റ്റ് ചെയ്‌ത തൃശൂർ ദേശമംഗലം സ്വദേശി സുരേഷ്‌ എൻ.കെ, ഗ്രൂപ്പ് അഡ്‌മിനായ ചേർത്തല അർത്തുങ്കൽ സ്വദേശി മാനുവൽ പി ബി കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുന്ന നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗമായ സുരേഷിന്‍റെ നിർദേശപ്രകാരമാണ് കിരൺ ഫ്രണ്ട്സ് എന്ന പേരിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒന്നര വർഷം മുമ്പ് ക്രിയേറ്റ് ചെയ്‌തത്. ഇരുവർക്കും പുറമേയുള്ള മറ്റ് അഡ്‌മിൻമാരെയും ഗ്രൂപ്പിലെ അംഗങ്ങളെയും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

ഗ്രൂപ്പിൽ അംഗങ്ങളായ എല്ലാവരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവർ അംഗങ്ങളായ മറ്റ് ഗ്രൂപ്പുകളും, സമാന രീതിയിൽ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന മറ്റ് ഗ്രൂപ്പുകളും പൊലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തുനിന്നുമുള്ള നിരവധി പേർ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്. സമൂഹത്തിൽ മാന്യരായ പലരും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്ലാനറ്റ് റോമിയോ എന്ന വെബ്സൈറ്റിൽ നിന്നാണ് സമാന സ്വഭാവമുള്ള വ്യക്തികളെ കണ്ടെത്തി അവരെ അംഗങ്ങളാക്കി ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഈ ഗ്രൂപ്പിലെ അംഗങ്ങളിൽ പലരും നേരിട്ട് പരിചയമുള്ളവരോ, നേരിട്ട് കണ്ടിട്ടുള്ളവരോ അല്ലെന്ന് പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് വ്യക്തമായി. കൊച്ചി സൈബർ ഡോമിനേയും, കൊച്ചി സിറ്റി സൈബർ സെല്ലിന്‍റെയും സഹായത്തോടെ ഊർജിതമായ അന്വേഷണമാണ് നടക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.