എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണിക്കെതിരെ കെ.എസ്.യു അവതരിപ്പിച്ച പ്രമേയത്തെ കുറ്റപ്പെടുത്തി മുൻമന്ത്രി കെ.ബാബു. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് ബാബു ഫേസ്ബുക്കിൽ കുറിച്ചു. നടപടി വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയത്തിന് ഭൂഷണമല്ല.
ഇത്തരം പ്രവര്‍ത്തികൾ രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്നും അനിൽ ആന്‍റണിയുടെ പേരിൽ എകെ ആന്‍റണിയെ അധിക്ഷേപിക്കാൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചവരെ കാലം തിരിച്ചറിയുമെന്നും കെ ബാബു പറഞ്ഞു.
കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനെതിരെയും സീറ്റുകൾ സ്ഥിരമായി കൈവശം വെച്ചിരിക്കുന്ന നേതാക്കൾക്കെതിരെയും കെ.എസ്.യു വിമർശനമുന്നയിച്ചു. കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില മണ്ഡലങ്ങൾ കയ്യടിക്കി വെച്ചിരിക്കുകയാണ്.
65 വയസുണ്ടായിരിയുന്ന ആർ.ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ആവേശം പ്രസംഗത്തിൽ മാത്രമാണെന്നും പ്രമേയത്തിലൂടെ കെ.എസ്.യു വിമർശനമുന്നയിച്ചിരുന്നു
- " class="align-text-top noRightClick twitterSection" data="">