ETV Bharat / state

'ജോജു കലാകാരന്‍,അത് വൈകാരിക പ്രതികരണം' ; പിന്തുണച്ച് ബി.ഉണ്ണികൃഷ്ണൻ - കെ സുധാകരന്‍

'ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്‍റെ മനസ് കീഴടക്കിയ കലാകാരനെ ഗുണ്ടയെന്ന് വിളിച്ച കെപിസിസി പ്രസിഡന്‍റിന്‍റെ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ട്'

b_unnikrishnan  k sudhakaran  joju george  ബി.ഉണ്ണികൃഷ്ണൻ  ജോജു ജോര്‍ജ്  കെ സുധാകരന്‍  കോണ്‍ഗ്രസ്
കലാകാരനായ അദ്ദേഹം വൈകാരികമായാണ് പ്രതികരിച്ചത്; ജോജു ജോർജിനെ പിന്തുണച്ച് ബി.ഉണ്ണികൃഷ്ണൻ
author img

By

Published : Nov 1, 2021, 6:25 PM IST

എറണാകുളം : നടൻ ജോജു ജോർജിനെ പിന്തുണച്ച് ഫെഫ്‌ക പ്രസിഡന്‍റ് ബി.ഉണ്ണികൃഷ്ണൻ. ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ ഒരു കീമോ പേഷ്യന്‍റിന്‍റെ കാര്യമാണ് അദ്ദേഹം ചൂണ്ടികാണിച്ചതെന്ന് ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു വിഷയത്തിൽ കലാകാരനായ അദ്ദേഹം വൈകാരികമായി പ്രതികരിക്കുകയായിരുന്നു.

അതിന്‍റെ ഭാഗമായി വാക്കേറ്റമുണ്ടായത് സ്വാഭാവികമാണ്. പക്ഷേ അദ്ദേഹത്തിന്‍റെ വാഹനം തകർത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്‍റെ മനസ് കീഴടക്കിയ കലാകാരനെ ഗുണ്ടയെന്ന് വിളിച്ച കെപിസിസി പ്രസിഡന്‍റിന്‍റെ നടപടിയെയും അപലപിക്കുന്നു.

കലാകാരനായ അദ്ദേഹം വൈകാരികമായാണ് പ്രതികരിച്ചത്; ജോജു ജോർജിനെ പിന്തുണച്ച് ബി.ഉണ്ണികൃഷ്ണൻ

പ്രതിഷേധം പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹം ജോജുവുമായി സംസാരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ജോജുവിന്‍റെ വാഹനം തകർത്തതിലും, കെപിസിസി പ്രസിഡന്‍റ് തെരുവ് ഗുണ്ടയെന്ന് വിളിച്ചതിലുമുള്ള തങ്ങളുടെ പ്രതിഷേധം പൊതുസമൂഹത്തെ അറിയിക്കുകയാണന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

also read: കൂടുതല്‍ ദൃശ്യം: വഴിതടയലിനെതിരെ ജോജു; വാഹനത്തിന്‍റെ ഗ്ലാസ് പൊളിച്ച് അക്രമികള്‍

അതേസമയം തങ്ങൾ വാഹനം തകർത്തിട്ടില്ലെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അവകാശപ്പെട്ടു. ഏതെങ്കിലും സാമൂഹ്യവിരുധർ സമരത്തിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയതായിരിക്കാം. കരുതിക്കൂട്ടി സമരം തകർക്കാനുള്ള ശ്രമമാണ് നടത്തിയത്.

നല്ല നിലയിൽ പറഞ്ഞിരുന്നെങ്കിൽ തങ്ങൾ തന്നെ ജോജുവിന്‍റെ വാഹനം കടത്തിവിടുമായിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറിയ നടനെതിരെ കേസെടുക്കണമെന്നും ഡിസിസി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.