ETV Bharat / state

കുസാറ്റിൽ വിദ്യാർഥിയെ മർദിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർഥികൾ - CUSAT

കുസാറ്റിലെ എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് വിദ്യാർഥികളുടെ ആരോപണം.

കുസാറ്റിൽ വിദ്യാർഥിയെ മർദിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർഥികൾ  കുസാറ്റിൽ വിദ്യാർഥിയെ മർദിച്ച സംഭവം  Attack against student of CUSAT  CUSAT  കുസാറ്റ്
കുസാറ്റ്
author img

By

Published : Jan 20, 2020, 3:20 PM IST

എറണാകുളം: കുസാറ്റിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചായിരുന്നു വിദ്യാർഥികളുടെ സംയുക്ത പ്രതിഷേധം. കുസാറ്റിലെ എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് വിദ്യാർഥികളുടെ ആരോപണം. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് വിസി ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.

കുസാറ്റിൽ വിദ്യാർഥിയെ മർദിച്ച സംഭവം; പ്രതിഷേധവുമായി വിദ്യാർഥികൾ

നാലാം വർഷ ഇൻസ്ട്രമെന്‍റേഷൻ വിദ്യാർഥി ആസിൽ അബൂബക്കറിന് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് പരുക്കേറ്റ വിദ്യാർഥിയും എസ്എഫ്ഐ നേതാക്കളും തമ്മിൽ വക്കേറ്റമുണ്ടായത്. ഇതിനെ തുടർന്നാണ് മർദിച്ചതെന്നാണ് ആരോപണം.

പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കുന്നവരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ അംഗീകരിക്കാൻ ആവില്ലെണ നിലപാടിലാണ് വിദ്യാർഥികൾ. സർവകലാശാല തല അച്ചടക്ക നടപടിക്ക് പുറമേ സംഘടനാ തല നടപടിയും വേണമെന്ന ആവശ്യവും വിദ്യാർഥികൾ ഉന്നയിക്കുന്നു.

Intro:Body:കുസാറ്റിലെ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ചായിരുന്നു വിദ്യാർത്ഥികളുടെ സംയുക്ത പ്രതിഷേധം.കുസാറ്റിലെ എസ്.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് വിസി ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.

നാലാം വർഷ ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥി ആസിൽ അബൂബക്കറിന് നേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. എസ്.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.കാറിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണം നടത്തിയ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ കുസാറ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഉപരോധിച്ചത്.രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് പരുക്കേറ്റ വിദ്യാർത്ഥിയും എസ് എഫ് ഐ നേതാക്കളും തമ്മിൽ വക്കേറ്റമുണ്ടായത്. ഈ വൈരാഗ്യത്തെ തുടർന്ന് ആസിൽ അബൂബക്കറിനെ എസ് എഫ് ഐ നേതാക്കാൾ മർദ്ദിച്ചതെന്നാണ് ആരോപണം. ഇന്നലെ രാത്രി സഹപാഠിയെ ഹോസ്റ്റലിൽ ഇറക്കിയ ശേഷം ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന ആസിലിനെ കാറിൽ പിന്തുടർന്ന് എസ് എഫ് ഐ നേതാക്കാൾ ഇടിച്ച് വീഴുത്തുകയായിരുന്നു. തുടർന്ന് കമ്പി വടി ഉപയോഗിച്ച് മാരകമായി മർദ്ദിച്ചു. എസ് എഫ് ഐ കുസാറ്റ് യൂണിറ്റ് പ്രസിഡന്റ് , സെക്രട്ടറി എന്നിവരാണ് ആസിലിനെ മർദ്ദിച്ചതെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.ഇരുവരേയും കോളേജിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം തുടങ്ങിയത്
എസ് എഫ് ഐ യുടെ ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്നവരുട ഇത്തരത്തിലുള്ള പ്രവർത്തികൾ അംഗീകരിക്കാൻ ആവില്ലെണ നിലപാടിലാണ് വിദ്യാർത്ഥികൾ . സർവകലാശാല തല അച്ചടക്ക നടപടിക്കു പുറമേ സംഘടനാ തല നടപടി വേണമെന്ന ആവശ്യവും വിദ്യാർഥികൾ ഉന്നയിക്കുന്നു. സമരം ചെയ്യുന്ന വിദ്യാർത്ഥികളുമായി വിസി നടത്തിയ ചർച്ചയിൽ, ആക്രമണം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ സമരം അവാനിപ്പിച്ചത്.

Etv Bharat
Kochi Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.