ETV Bharat / state

'അസ്ത്രാ' തിയേറ്ററുകളില്‍ ; സുഹാസിനി കുമരന്‍റെ ആദ്യ മലയാള ചിത്രം - അസ്‌ത്രാ സിനിമ

Asthra Malayalam movie released : അമിത് ചക്കാലക്കൽ നായകനായ അസ്‌ത്രാ തിയേറ്ററുകളില്‍

Asthra malayalam movie released  Asthra movie  malayalam thriller movie Asthra  Asthra film  അസ്ത്രാ സിനിമ  സുഹാസിനി കുമരൻ അസ്‌ത്ര  Amit Chakkalackal new film  suhasini kumaran malayalam movie  സുഹാസിനി കുമരൻ മലയാളം സിനിമ  അമിത് ചക്കാലക്കൽ പുതിയ സിനിമ  പോറസ് സിനിമാസ് അസ്‌ത്ര  അസ്‌ത്ര സിനിമ
Asthra malayalam movie released
author img

By ETV Bharat Kerala Team

Published : Dec 1, 2023, 1:46 PM IST

ചിത്രത്തെക്കുറിച്ച് അഭിനേതാക്കൾ സംസാരിക്കുന്നു

യുവനടൻ അമിത് ചക്കാലക്കലിനെ (Amit Chakkalackal) നായകനാക്കി ആസാദ്‌ അലവില്‍ സംവിധാനം ചെയ്‌ത അസ്ത്രാ തിയേറ്ററുകളില്‍ (Asthra malayalam movie released). അമിത് ചക്കാലക്കല്‍, കലാഭവന്‍ ഷാജോൺ, സുധീര്‍ കരമന, ശ്രീകാന്ത് മുരളി, സെന്തിൽ കൃഷ്‌ണ, സന്തോഷ് കീഴാറ്റൂർ, ജയകൃഷ്‌ണൻ, സുഹാസിനി കുമരൻ, രേണു സൗന്ദർ, ജിജു രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. പോറസ് സിനിമാസിന്‍റെ ബാനറില്‍ പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചത് വിനു കെ മോഹന്‍, ജിജു രാജ് എന്നിവരാണ്.

വയനാട്ടിലെ സുൽത്താൻ ബത്തേരി, മുത്തങ്ങ, അമ്പലവയൽ പ്രദേശങ്ങളിലായി ദൃശ്യ മനോഹാരിതയിൽ ചിത്രീകരിച്ച ഒരു ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ആണ് അസ്ത്രാ എന്ന ചിത്രം. സിനിമയുടെ ആശയം പ്രേക്ഷകർക്ക് തീർച്ചയായും ഇഷ്‌ടപ്പെടുമെന്നും അങ്ങനെയെങ്കിൽ തിയേറ്ററിൽ വലിയ വിജയം ആകുമെന്നും അമിത് ചക്കാലയ്‌ക്കൽ ഇടിവി ഭാരതിനോട് പ്രതികരിച്ചിരുന്നു.

ചിത്രത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഒന്നും ഉന്നയിക്കുന്നില്ല. ചിത്രത്തിന്‍റെ ആശയം സംസാര വിഷയമാകണമെന്ന് ഏതൊരു അണിയറ പ്രവർത്തകനെയും പോലെ ഞാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മയ്യം, കുട്ടി സ്റ്റോറി തുടങ്ങി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സുഹാസിനി കുമരനാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്. മലയാള സിനിമ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും, ആശയങ്ങൾ മികച്ചതാണെന്നും സുഹാസിനി അഭിപ്രായപ്പെട്ടിരുന്നു.

അസ്ത്രായുടെ ചിത്രീകരണം വയനാട്ടിലെ കാടുകൾക്കുള്ളിൽ പുതിയൊരു അനുഭവം സമ്മാനിച്ചു. വയനാടിന്‍റെ പ്രകൃതി ഭംഗി മനസ്സിൽ നിന്നും മാഞ്ഞുപോകുന്നില്ലെന്നും താരം പറഞ്ഞു. മലയാളം സംസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും കേട്ടാൽ മനസിലാകുമെന്നും അടുത്ത മലയാള സിനിമയുടെ ഭാഗമാകുമ്പോൾ ഭാഷ കൃത്യമായി ഉൾക്കൊള്ളുമെന്നും സുഹാസിനി പ്രതികരിച്ചു.

മൂന്ന് മാസം മുൻപ് ചിത്രത്തിലെ വയലറ്റിൻ പൂക്കൾ പൂക്കും എന്ന ഗാനം പുറത്തുവന്നിരുന്നു. ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. മോഹൻ സിത്താരയാണ് ഗാനത്തിന്‍റെ സംഗീത സംവിധായകൻ. ബി കെ ഹരിനാരായണനാണ് വരികൾ എഴുതിയത്. അലൻ ഷെർബിൻ (Alan Sherbhin), ഇന്ദുലേഖ വാര്യർ (Indulekha Warrier) എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.

ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചത് മണി പെരുമാൾ ആണ്. അഖിലേഷ് മോഹൻ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചമയം - രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം - അരുൺ മനോഹർ, പ്രൊഡക്ഷൻ കൺട്രോളർ - രാജൻ ഫിലിപ്പ്, കലാസംവിധാനം - ശ്യാംജിത്ത് രവി, സംഘട്ടനം - മാഫിയ ശശി, പിആർഒ - എ.എസ് ദിനേശ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.