ETV Bharat / state

സാന്ത്വന ചികിത്സയുമായി നഴ്സുമാര്‍ വീട്ടിലെത്തും; 'അരികെ' പദ്ധതിക്ക് തുടക്കമായി

author img

By

Published : Aug 8, 2019, 11:44 PM IST

പരിശീലനം ലഭിച്ച നഴ്‌സുമാര്‍ ഇരുചക്രവാഹനങ്ങളില്‍ വീടുകളിലെത്തിയാണ് പരിചരണം നടത്തുക

'അരികെ' ഡേ കെയര്‍ പദ്ധതിക്ക് തുടക്കമായി

കൊച്ചി: കൊച്ചിയിൽ 'അരികെ' ഡേ കെയര്‍ പദ്ധതിക്ക് തുടക്കമായി. സാന്ത്വന ചികിത്സയും ഗൃഹകേന്ദ്രീകൃത പരിചരണവും വീടുകളിലെത്തി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് അരികെ ഡേ കേയര്‍. പരിശീലനം ലഭിച്ച നഴ്‌സുമാര്‍ ഇരുചക്രവാഹനങ്ങളില്‍ വീടുകളിലെത്തിയാണ് രോഗിപരിചരണം നടത്തുക. ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ജില്ലാ കലക്‌ടര്‍ എസ് സുഹാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാലിയേറ്റീവ് കെയർ നഴ്‌സിങ്ങിൽ മൂന്ന് മാസത്തെ പരിശീലനവും എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മാസത്തെ വിദഗ്‌ധ പരിശീലനവും പൂർത്തിയാക്കിയ നഴ്‌സുമാരാണ് പ്രാഥമിക സജ്ജീകരണങ്ങള്‍ സഹിതം ഇരുചക്രവാഹനങ്ങളില്‍ വീടുകളില്‍ പരിചരണത്തിനെത്തുക. ദിവസവും രാവിലെ 9 മണി മുതൽ 5 മണി വരെ ഒന്നര മണിക്കൂർ മുതൽ 8 മണിക്കൂർ വരെ സേവനം ലഭിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ചാപ്റ്റർ, ദേശീയ ആരോഗ്യ ദൗത്യം, ജനറൽ ആശുപത്രി, മാനുൽ ഒനെയ്‌റോ ഫൗണ്ടേഷൻ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Intro:Body:കൊച്ചിയിൽ 'അരികെ' ഡേ കെയര്‍ പദ്ധതിക്ക് തുടക്കമായി.
സാന്ത്വന ചികിത്സയും ഗൃഹകേന്ദ്രീകൃത പരിചരണവും വീടുകളിലെത്തി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് അരികെ ഡേ കേയര്‍ . പരിശീലനം ലഭിച്ച നഴ്സുമാര്‍ ഇരുചക്രവാഹനങ്ങളില്‍ വീടുകളിലെത്തിയാണ് രോഗീപരിചരണം നടത്തുക. ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

പാലിയേറ്റീവ് കെയർ നഴ്സിങ്ങിൽ 3 മാസത്തെ പരിശീലനവും എറണാകുളം ജനറൽ ആശുപത്രിയിൽ ഒരു മാസത്തെ വിദഗ്ധ പരിശീലനവും പൂർത്തിയാക്കിയ നഴ്സുമാരാണ് പ്രാഥമിക സജ്ജീകരണങ്ങള്‍ സഹിതം ഇരുചക്രവാഹനങ്ങളില്‍ വീടുകളില്‍ പരിചരണത്തിനെത്തുക. ദിവസവും രാവിലെ 9 മണി മുതൽ 5 മണി വരെ ഒന്നര മണിക്കൂർ മുതൽ 8 മണിക്കൂർ വരെ സേവനം ലഭിക്കും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ചാപ്റ്റർ, ദേശീയ ആരോഗ്യ ദൗത്യം, ജനറൽ ആശുപത്രി, മാനുൽ ഒനെയ്‌റോ ഫൌണ്ടേഷൻ എന്നിവർ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

Etv Bharat
Kochi

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.