ETV Bharat / state

കൊവിഡിന് ശേഷമെത്തുന്ന ശിവരാത്രി മഹോത്സവം; ആലുവ മണപ്പുറം ഒരുങ്ങി

കൊവിഡ് നിയന്ത്രണങ്ങളില്ലാതെ ശിവരാത്രി മഹോത്സവം ആഘോഷിക്കാന്‍ ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ചടങ്ങുകള്‍ തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് നടക്കുക. ഞായറാഴ്‌ച പുലര്‍ച്ചെ മുതല്‍ തിങ്കളാഴ്‌ച രാവിലെ 11 മണി വരെ ബലിതര്‍പ്പണം നടത്താം

Aluva Sivarathri celebrations  Aluva Mahadeva temple Sivarathri festival  Sivarathri festival  Aluva Mahadeva temple  Sivarathri festival in Kerala  Aluva Sivarathri  Sivarathri celebrations  Sivarathri celebrations in Kerala  Sivarathri  Maha Sivarathri celebrations  Maha Sivarathri  ശിവരാത്രി മഹോത്സവം  ആലുവ മണപ്പുറം  ബലിതര്‍പ്പണം  മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി  ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ ഐപിഎസ്  ആലുവ മണപ്പുറത്തെ ശിവരാത്രി ആഘോഷം  Maha Shivratri  Shivratri
ആലുവ ശിവരാത്രി
author img

By

Published : Feb 18, 2023, 11:16 AM IST

ആലുവ റൂറല്‍ എസ്‌പി സജ്ജീകരണങ്ങള്‍ വിശദീകരിക്കുന്നു

എറണാകുളം: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആലുവ ശിവരാത്രി മണപ്പുറം ജനലക്ഷങ്ങളെ വരവേല്‍ക്കാൻ ഒരുങ്ങി. മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ചടങ്ങുകള്‍ക്ക് തന്ത്രി മുല്ലേപ്പിള്ളി ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കും. ശിവരാത്രി ദിനത്തില്‍ മണപ്പുറത്ത് എത്തുന്നവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് സൗജന്യ അന്നദാനം ഒരുക്കും. 13 ഇടങ്ങളില്‍ കൂറ്റന്‍ ജലസംഭരണി സ്ഥാപിച്ചാണ് കുടിവെള്ളം എത്തിക്കുന്നത്. സൗജന്യ ചുക്കുകാപ്പി വിതരണവും ഉണ്ടാകും. പിതൃമോക്ഷ പുണ്യം തേടി ബലിതര്‍പ്പണം നടത്താൻ സംസ്ഥാനത്തിന്‍റെ അകത്തും പുറത്തു നിന്നുമായി വൻ ജനാവലി ഒഴുകി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബലിതര്‍പ്പണം തിങ്കളാഴ്‌ച വരെ: ഇന്ന് മുതൽ തന്നെ ഭക്ത ജനങ്ങൾ എത്തി തുടങ്ങും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണങ്ങളോടെ ആയിരുന്നു ബലിതര്‍പ്പണം നടത്തിയിരുന്നത്. ഞായറാഴ്‌ച പുലര്‍ച്ചെ പന്ത്രണ്ട് മണി മുതലാണ് ഔദ്യോഗികമായി ബലിതര്‍പ്പണം ആരംഭിക്കുന്നത്. ഞായറാഴ്‌ച വൈകിട്ട് മൂന്ന് മണി മുതല്‍ അമാവാസി ആരംഭിക്കുന്നതിനാല്‍ ബലിതര്‍പ്പണം തുടരും. അമാവാസി അവസാനിക്കുന്ന തിങ്കളാഴ്‌ച രാവിലെ 11 മണി വരെ ഭക്തര്‍ക്ക് ബലിതര്‍പ്പണം നടത്താം.

116 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് പെരിയാറിന്‍റെ തീരത്ത് ലേലം ചെയ്‌ത് നല്‍കിയിരിക്കുന്നത്. 75 രൂപയാണ് ബലിതര്‍പ്പണത്തിനുള്ള നിരക്ക് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ ബാരിക്കേഡ് സ്ഥാപിക്കലും ശുചീകരണവും പൂർത്തിയാക്കിയിട്ടുണ്ട്.

വ്യപാര മേളയും അമ്യൂസ്‌മെന്‍റ് പാര്‍ക്കും: ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന വ്യാപാര മേള, അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ തുടങ്ങിയവയുടെ ക്രമീകരണങ്ങള്‍ നഗരസഭയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. സുരക്ഷയ്ക്കായി 1,000 പൊലീസുകാരെ വിന്യസിക്കുമെന്ന് ആലുവ റൂറല്‍ എസ് പി വിവേക് കുമാര്‍ ഐപിഎസ് അറിയിച്ചു. ഫയര്‍ ഫോഴ്‌സിന്‍റെ രണ്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തുണ്ടാകും. പ്രധാന എട്ട് പോയിന്‍റുകളില്‍ ആംബുലന്‍സ് സേവനവും ഉണ്ടാകും. മെഡിക്കല്‍ ടീമും സജ്ജമാണ്.

കര്‍ശന പരിശോധനയും നിരീക്ഷണവും: ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധന ലാബുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പടെ 210 അധിക സര്‍വീസുകള്‍ നടത്തും. ടാക്‌സി വാഹനങ്ങള്‍ അമിത കൂലി ഈടാക്കുന്നത് തടയുന്നതിനായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

കര്‍ശനമായ ഗതാഗത നിയന്ത്രണങ്ങളാണ് ആലുവ മണപ്പുറത്തിന് സമീപം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കിങ്ങിനായി സജ്ജീകരിച്ചിട്ടുള്ള പ്രൈവറ്റ് ബസ്‌ സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌ത ശേഷം നടന്ന് മണപ്പുറത്തേക്ക് എത്തണമെന്നാണ് നിര്‍ദേശം. ശിവരാത്രി ആഘോഷങ്ങളും ചടങ്ങുകളും നടക്കുന്ന മണപ്പുറത്ത് നിരീക്ഷണത്തിനായി കൂടുതല്‍ ആളുകളെ നിയോഗിക്കുകയും വാച്ച് ടവറുകള്‍ ഒരുക്കുകയും ചെയ്‌തതായി എസ്‌പി വിവേക് കുമാര്‍ വ്യക്തമാക്കി. മോഷണ ശ്രമങ്ങളും മറ്റും ഉണ്ടാകുന്നത് തടയാനായി നിരീക്ഷണ കാമറകള്‍ സജ്ജീകരിച്ചതായും എസ്‌പി പറഞ്ഞു.

24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്. ജനറേറ്ററുകളും സജ്ജീകരിച്ചു കഴിഞ്ഞു. ഭക്ഷണ സാധനങ്ങളുടെ വില വിവരപ്പട്ടിക പരിശോധിക്കാന്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും രംഗത്തിറങ്ങും. ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ആണ് ഭക്തര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.