ETV Bharat / state

എയര്‍ ഇന്ത്യ വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് - കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ

ഞായറാഴ്ച രാത്രി ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി

air india express  cial  kochi airport full emergency  sharjah to kochi flight emergency landing  hydraulic failure  cochin international airport limited  kochi flight emergency landing  വിമാനത്തിന് സാങ്കേതിക തകരാര്‍  നെടുമ്പാശേരി  എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്  ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍  സിയാല്‍  കൊച്ചി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ  ഷാര്‍ജ കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്
CIAL
author img

By

Published : Jan 30, 2023, 7:15 AM IST

എറണാകുളം: എയര്‍ ഇന്ത്യയുടെ ഷാര്‍ജ-കൊച്ചി വിമാനത്തിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്. ഹൈഡ്രോളിക് തകരാര്‍ കാരണമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിത്. വിമാനത്തില്‍ 193 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

ഇന്നലെ രാത്രി 8 മണിക്ക് ശേഷമായിരുന്നു. ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. 193 യാത്രക്കാരും ആറ് ജീവനക്കരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

നെടുമ്പാശേരിയിലെ ലാന്‍ഡിങിന് തൊട്ട് മുന്‍പാണ് പൈലറ്റ് വിമാനത്തില്‍ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങിന് അനുമതി തേടിയത്. 8:26ഓടെയാണ് വിമാനം സുരക്ഷിത ലാന്‍ഡിങ് നടത്തിയത്.

ഇക്കഴിഞ്ഞ ഞായറാഴ്‌ച, കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന എയര്‍ ഏഷ്യയുടെ വിമാനം ടേക്ക് ഓഫിന് പിന്നാലെ തന്നെ ലഖ്‌നൗ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയിരുന്നു. വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.