ETV Bharat / state

എറണാകുളത്ത് എയ്‌ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

author img

By

Published : Dec 1, 2019, 7:21 PM IST

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കമ്മ്യൂണിറ്റി ഹാളിൽ എയ്‌ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു.

എറണാകുളത്ത് എയ്‌ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു  aids awarness program  എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ  ernakulam latest news
എറണാകുളത്ത് എയ്‌ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു

എറണാകുളം: എച്ച്.ഐ.വി രോഗബാധിതരെ സമൂഹത്തിന് മുന്‍നിരയിലേക്ക് എത്തിക്കേണ്ടേത് എല്ലാവരുടേയും കടമയാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അബ്ദുള്‍ മുത്തലിബ്. കൊച്ചിയില്‍ എയ്‌ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രതിഭ അൻസാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. സതേൺ റെയിൽവേ ഏരിയ മാനേജർ നിതിൻ റോബർട്ട് സന്ദേശം നൽകി. ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകര്‍, ആശ പ്രവർത്തകര്‍, കോളജ് വിദ്യാർഥികള്‍, നഴ്‌സിങ് വിദ്യാർഥികള്‍ ഉൾപ്പെടെ അഞ്ഞൂറോളം പേർ റാലിയിൽ പങ്കെടുത്തു. ജില്ലാ ആരോഗ്യ വകുപ്പ്, സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്മെന്‍റ്, ജില്ലാ എയ്‌ഡ്‌സ് കൺട്രോൾ യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.

Intro:Body:https://we.tl/t-xIFnQ4XcCD

കൊച്ചിയിൽ എയ്ഡ്സ് ദിനാചരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു.
എച്ച്,ഐ.വി ബാധിതരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ട് വന്ന് സാന്ത്വനമേകാൻ യത്‌നിക്കേണ്ടത് ഓരോരുരത്തരുടേയും കടമയാണന്ന് അദ്ദേഹം പറഞ്ഞു .അതിന് തടസം സൃഷ്ടിക്കുന്ന ഘടകങ്ങളെ മറി കടക്കാൻ ശ്രമിക്കണം. മനുഷ്യത്വമുള്ള മനസ്സുണ്ടെങ്കിൽ നമുക്ക് ഇത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. കൊച്ചി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. സതേൺ റെയിൽവേ ഏരിയ മാനേജർ നിതിൻ റോബർട്ട് ഐ.ആർ.ടി.എസ് സന്ദേശം നൽകി.

ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ആരോഗ്യ പ്രവർത്തകരും, ആശ പ്രവർത്തകരും, കോളേജ് വിദ്യാർത്ഥികളും, നഴ്സിംഗ് വിദ്യാർത്ഥികളും ഉൾപ്പെടെ അഞ്ഞൂറോളം പേർ റാലിയിൽ പങ്കെടുത്തു. . ജില്ലാ ആരോഗ്യ വകുപ്പ്, സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്മെന്റ്, ജില്ലാ എയ്ഡ്സ് കൺട്രോൾ യുണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചത്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.