ETV Bharat / state

ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൈക്കൂലി കേസില്‍ സൈബി ജോസ് കിടങ്ങൂര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. കേസില്‍ തെളിവുകളില്ലെന്നും അത് നിലനില്‍ക്കില്ലെന്നുമാണ് സൈബിയുടെ വാദം.

Adv Saibi Jose s plea in HC today  HC news updates  latest news in HC  ജഡ്‌ജിമാരുടെ പേരില്‍ കൈക്കൂലി  സൈബി ജോസിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍  സൈബി ജോസ് കിടങ്ങൂര്‍  ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍  ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ്  സൈബിയ്‌ക്കെതിരെ പൊലീസ് പ്രാഥമികാന്വേഷണം  എറണാകുളം വാര്‍ത്തകള്‍  news updates  latest news in kerala  news updates in Ernakulam
സൈബി ജോസിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
author img

By

Published : Feb 6, 2023, 7:01 AM IST

എറണാകുളം: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് നിലനിൽക്കില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. ഹൈക്കോടതി നിർദേശ പ്രകാരമാണ് സംഭവത്തിൽ സൈബിയ്‌ക്കെതിരെ പൊലീസ് പ്രാഥമികാന്വേഷണം നടത്തുകയും പിന്നീട് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്‌തത്.

ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി അഡ്വ. സൈബി ജോസ് കിടങ്ങൂർ നൽകിയ ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
തനിക്കെതിരായ കേസിൽ തെളിവുകളില്ല. മാത്രവുമല്ല കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് സൈബിയുടെ വാദം.

ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറിന് അഭിഭാഷകർ നൽകിയത് വ്യാജ പരാതിയാണെന്നും ഹർജിയിൽ സൈബി ആരോപിക്കുന്നുണ്ട്. കേസിന്‍റെ എഫ്.ഐ.ആർ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചന കുറ്റവുമാണ് സൈബിയ്‌ക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.

ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്‌ജിമാർക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോട് കൂടി കക്ഷികളിൽ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

also read: പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.