എറണാകുളം: പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആട് ആൻ്റണിക്കെതിരെയുള്ള ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ആട് ആൻ്റണി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കേസിൽ കൊല്ലം കോടതിയാണ് ആൻ്റണിക്ക് നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ചത്.
2012 ജൂണ്‍ 26 നാണ് പാരിപ്പള്ളിക്ക് സമീപം സംശയാസ്പദമായി കണ്ട മാരുതി വാനിൽ പരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ ആട് ആന്‍റണി ആക്രമിച്ചത്. തുടർന്ന് ജീപ്പിലുണ്ടായിരുന്ന എ.എസ്.ഐയെ കുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ തടയാൻ ശ്രമിക്കുകയും തുടര്‍ന്ന് മാരകമായി കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുത്തേറ്റ പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.