ETV Bharat / state

ലക്ഷദ്വീപിനെ മാറ്റിയെഴുതാൻ കേന്ദ്രം; പ്രതിഷേധവുമായി പൊതുസമൂഹം - ലക്ഷദ്വീപിനെ മാറ്റിയെഴുതാൻ കേന്ദ്രം; പ്രതിഷേധവുമായി പൊതുസമൂഹം

2020 ഡിസംബർ 5ന് പുതിയ അഡ്മിനിസ്ട്രേറ്ററായി പ്രഫുൽ കെ പട്ടേൽ ലക്ഷദ്വീപില്‍ എത്തിയതിനു ശേഷം ദ്വീപില്‍ വരുത്തിയ ഭരണപരിക്ഷ്കാരങ്ങള്‍ക്കെതിരെ ദ്വീപിലും തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലും പ്രതിഷേധം ശക്തമാവുന്നു

ദ്വീപിനൊപ്പം കേരളം  സേവ് ലക്ഷദ്വീപ്  പ്രഫുല്‍ പട്ടേൽ  save lekshadweep  nsui  ksu twitter account  prithviraj  Lakshadweep administrator
ലക്ഷദ്വീപിനെ മാറ്റിയെഴുതാൻ കേന്ദ്രം; പ്രതിഷേധവുമായി പൊതുസമൂഹം
author img

By

Published : May 24, 2021, 5:43 PM IST

Updated : May 24, 2021, 8:05 PM IST

എറണാകുളം: ലക്ഷദ്വീപിൽ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണപരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം. ലക്ഷദ്വീപിന്‍റെ പുതിയ അഡ്മിനിസ്ട്രേറ്ററായി എത്തിയ പ്രഫുല്‍ കെ പട്ടേലിന്‍റെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്.

ദ്വീപിനകത്തും പുറത്തുമുള്ള നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാര്‍ഗം ഉപയോഗിച്ച് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സേവ് ലക്ഷദ്വീപ് എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിന് കേരളത്തിലെ നിരവധി യുവ - സാംസ്കാരിക സംഘടനകളും സിനിമാ - സാമൂഹിക - രാഷ്ട്രീയ മേഖലയിലുളളവരും പിന്തുണയുമായി രംഗത്തുണ്ട്.

ജനവികാരം കണക്കിലെടുക്കാതെയുള്ള പരിഷ്കാരം

ജില്ല പഞ്ചായത്തിന്‍റെ അധികാര പരിധിയില്‍ ഉണ്ടായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾ അഡ്മിനിസ്ട്രേറ്ററുടെ അധികാരപരിധിയിലാക്കി ഏകാധിപത്യ ഭരണത്തിനാണ് പ്രഫുല്‍ പട്ടേൽ ശ്രമിക്കുന്നതെന്നാണ് ലക്ഷദ്വീപുകാരുടെ പരാതി.

ഇതുവരെ ക്രിമിനല്‍ കേസുകളെന്നും റിപ്പോര്‍ട്ട് ചെയ്യാത്ത കേന്ദ്രഭരണ പ്രദേശത്ത് ഗൂണ്ടാആക്ട് നടപ്പിലാക്കി, മദ്യ നിരോധനമുണ്ടായിരുന്ന പ്രദേശത്ത് ടൂറിസത്തിന്‍റെ പേരില്‍ മദ്യത്തെ പ്രവേശിപ്പിച്ചു, കേന്ദ്രത്തിനെതിരെ 2019ൽ പ്രതിഷേധ സൂചകമായി ബോർഡ് വെച്ചതിനടക്കം കേസെടുത്തു തുടങ്ങിയ പരാതികളാണ് ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്നത്.

പ്രതിഷേധവുമായി പൊതുസമൂഹം

മാംസം കഴിക്കുന്നവര്‍ ഭൂരിപക്ഷമുള്ള സ്ഥലത്ത് മാംസ നിരോധനം കൊണ്ടുവന്നു, പട്ടയം കൈവശമുള്ള ഭൂമിയിലടക്കമുള്ള കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊളിക്കൽ തുടങ്ങി, ബേപ്പൂർ തുറമുഖം വഴിയുള്ള ചരക്കുനീക്കം മംഗലാപുരം വഴിയാക്കി തുടങ്ങിയ പരാതികളും ദ്വീപ് നിവാസികള്‍ ഉന്നയിക്കുന്നു. ടൂറിസത്തിന്‍റെ പേരും പറഞ്ഞ് നിരവധി അതിക്രമങ്ങളാണ് നടക്കുന്നതെന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നു. ഇതിനെതിരെ പോരാടുന്ന ദ്വീപ് നിവാസികൾക്ക് നിരവധി പ്രമുഖരുടെ പിന്തുണ ലഭിക്കുന്നുണ്ട്.

പ്രതിഷേധവുമായി സിനിമ - സാംസ്കാരിക രംഗവും

അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ എതിർക്കപ്പെടേണ്ടതാണെന്ന് നടൻ പ്രഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നടപടികൾ വിചിത്രമെന്ന് നടൻ പൃഥിരാജ് പറഞ്ഞു. പുരോഗതിക്ക് വേണ്ടിയാണെങ്കിൽ പോലും ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും താരം പറഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ എതിർക്കപ്പെടേണ്ടതാണെങ്കിൽ അതിനായി ഇടപെടലുകളുണ്ടാക്കുന്ന ലക്ഷദ്വീപിലെ ജനതയോടൊപ്പം നിൽക്കുന്നുവെന്നും പൃഥ്വിരാജ് ഫേസ് ബുക്കിലൂടെ വ്യക്തമാക്കി. ലക്ഷദ്വീപ് നിവാസികളുടെ സ്വത്വത്തിനും സംസ്കാരത്തിനും മേൽ ഭരണകൂടം ഗൂഢലക്ഷ്യത്തോടെ കടന്നുകയറ്റം നടത്തികൊണ്ടിരിക്കുകയാണെന്ന് സംവിധായകന്‍ സലാം ബാപ്പു പ്രതികരിച്ചു.

കൂടുതൽ വായനയ്ക്ക്: 'ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്ന്'; സേവ് ലക്ഷദ്വീപ് ഹാഷ്‌ടാഗുകളുമായി സിനിമ താരങ്ങളും

എതിര്‍പ്പുമായി രാഷ്ട്രീയ പ്രവര്‍ത്തകരും

ബിജെപി അജണ്ട നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എംപി ട്വീറ്റ് ചെയ്തു. പുതിയ നീക്കം തടയണമെന്നാവശ്യപ്പെട്ട് എളമരം കരിം എം പി രാഷ്‌ട്രപതിക്ക് കത്തയച്ചു.

  • The centre is so hellbent on sowing division among cohesive Lakshadweep community. Weird new measures are being enacted by current Praful Patel administration to the detriment of predominantly Muslim indigenous population. This is a blatant misuse of power and must not be allowed

    — E.T Muhammed Basheer (@BasheerEt) May 23, 2021 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്ര ഭരണ പ്രദേശമായ ദ്വീപിൽ ബിജെപി സർക്കാർ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകൾ നടത്തുന്നത് ആശങ്കാകരമാണെന്നും ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ്പരിവാർ ശ്രമമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് വി ടി ബൽറാം ഫേസ് ബുക്കിൽ കുറിച്ചു.

ദ്വീപിനൊപ്പം കേരളം  സേവ് ലക്ഷദ്വീപ്  പ്രഫുല്‍ പട്ടേൽ  save lekshadweep  nsui  ksu twitter account  prithviraj  Lakshadweep administrator
പ്രതിഷേധവുമായി പൊതുസമൂഹം

ലക്ഷദ്വീപിലെ എൻഎസ്‌യുഐ ഘടകം രാഷ്‌ട്രപതിക്ക് കൂട്ട മെയിൽ അയക്കുന്ന ക്യാമ്പയിന് തുടക്കമായി. സോളിഡാരിറ്റി, മുസ്‍ലിം ജമാഅത്ത് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഓണ്‍ലൈന്‍ പ്രതിഷേധത്തിന് കേരളത്തില്‍ നിന്നും എസ്‌എഫ്‌ഐ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. ലക്ഷദ്വീപിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ തുടർന്ന് കെ എസ് യുവിന്‍റെ ട്വിറ്റർ അക്കൗണ്ട് അധികൃതര്‍ മരവിപ്പിച്ചിരുന്നു.

എങ്ങും പ്രതിഷേധം ശക്തമാവുമ്പോഴും ഭരണപരിഷ്കാരങ്ങളുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

കൂടുതൽ വായനയ്ക്ക്: സേവ് ലക്ഷദ്വീപ്: പിന്തുണയുമായി കൂടുതൽ താരങ്ങൾ

Last Updated : May 24, 2021, 8:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.