ETV Bharat / state

'നടിയെ ആക്രമിച്ച കേസിൽ പുകമറ സൃഷ്‌ടിയ്ക്കാൻ ശ്രമം'; ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണന്ന് ദിലീപ് - ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം

ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രതിഭാഗത്തിന്‍റെ വാദം. ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി ഈ മാസം 14 ന് പരിഗണിക്കാൻ മാറ്റി.

actress attack case update  plea to revocation dileep bail  നടിയെ ആക്രമിച്ച കേസ്  ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണന്ന് ദിലീപ്  ദിലീപിന്‍റെ ജാമ്യം റദ്ദാക്കണം  പ്രതിഭാഗത്തിന്‍റെ വാദം
നടിയെ ആക്രമിച്ച കേസ്
author img

By

Published : Jun 7, 2022, 4:35 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പുകമറ സൃഷ്‌ടിയ്ക്കാനാണ് പ്രോസിക്യൂഷന്‍റെ ശ്രമമെന്ന് ദിലീപ്. കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പ്രതിഭാഗത്തിന്‍റെ ആരോപണം. തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണന്നും ദിലീപ് വാദിച്ചു.

ബാലചന്ദ്രകുമാറിന്‍റെ തിരക്കഥയാണ് കേസിന് ആധാരം. ദിലീപിന്‍റെ അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. ആറ് മാസമായിട്ടും ബാലചന്ദ്രകുമാർ നൽകിയ പെൻഡ്രൈവിന്‍റെ ശാസ്‌ത്രീയ പരിശോധന ഫലം ലഭിക്കാത്തതെന്തെന്ന് പ്രതിഭാഗം ചോദിച്ചു.

ബാലചന്ദ്രകുമാറിന്‍റെ മൊഴി വിശ്വസിക്കാൻ കഴിയാത്തതാണ്. വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ദിലീപിന് അയച്ച വോയ്‌സ് ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. അതേസമയം ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി ഈ മാസം 14 ന് പരിഗണിക്കാൻ മാറ്റി.

കേസിൽ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം പതിനാറാം തീയതി സമർപ്പിക്കണമെന്ന് വിചാരണക്കോടതി നിർദ്ദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.