ETV Bharat / state

നടിയെ ആക്രമിച്ച കേസ് : തുടരന്വേഷണത്തിന് സാവകാശം തേടിയുള്ള ക്രൈം ബ്രാഞ്ച് ഹർജി പരിഗണിക്കുന്നത് മാറ്റി - കേരള ഹൈക്കോടതി ക്രൈം ബ്രാഞ്ച് ഹർജി പരിഗണിക്കുന്നത് മാറ്റി

എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ദിലീപ് സാവകാശം തേടിയതിനെ തുടർന്നാണ് ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്

Crime Branch petition on actress assault case  high court post pones Crime Branch petition  kerala high court dileep case  നടിയെ ആക്രമിച്ച കേസ്  നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം ക്രൈം ബ്രാഞ്ച് ഹർജി  കേരള ഹൈക്കോടതി ക്രൈം ബ്രാഞ്ച് ഹർജി പരിഗണിക്കുന്നത് മാറ്റി  actress assault case reinvestigation
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് സാവകാശം തേടിയുള്ള ക്രൈം ബ്രാഞ്ച് ഹർജി പരിഗണിക്കുന്നത് മാറ്റി
author img

By

Published : May 31, 2022, 1:25 PM IST

എറണാകുളം : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് സാവകാശം തേടി ക്രൈം ബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ(ജൂൺ 1) പരിഗണിക്കാനായി മാറ്റി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ദിലീപ് സാവകാശം തേടിയതിനെ തുടർന്നാണ് നടപടി. തുടരന്വേഷണത്തിന് 3 മാസം കൂടി സമയം നീട്ടി നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്നും അനൂപിന്‍റെ ഫോൺ പരിശോധിച്ചതിൽ നിന്നും ഇക്കാര്യം വ്യക്തമായതായും ക്രൈം ബ്രാഞ്ച് ഹർജിയിൽ പറയുന്നുണ്ട്‌. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും ദിലീപിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം.

എന്നാൽ ഇത് തെളിയിക്കുന്നതിന് മതിയായ രേഖകൾ വേണമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ വിചാരണ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി പ്രോസിക്യൂഷന്‍റെ കൈവശമുള്ള തെളിവുകൾക്ക് ബന്ധമുണ്ടെങ്കിൽ മാത്രമേ തെളിവ് നശിപ്പിച്ച കുറ്റം നിലനിൽക്കൂവെന്നാണ് വിചാരണ കോടതിയുടെ നിലപാട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.