ETV Bharat / state

Vinayakan | ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതി: നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്‌തു

author img

By

Published : Jul 22, 2023, 4:00 PM IST

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടത്തിയ ഫേസ് ബുക്ക് ലൈവിന് പിന്നാലെ നടന്‍റെ ഫ്ലാറ്റ് സംഘം ആക്രമിച്ച സംഭവത്തിൽ കേസ് പിൻവലിക്കുന്നതായി വിനായകൻ

vinayakan  വിനായകൻ  ഉമ്മൻ ചാണ്ടി  ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം  വിനായകൻ ഫേസ്ബുക്ക് ലൈവ്  വിനായകനെ പൊലീസ് ചോദ്യം ചെയ്‌തു  Actor Vinayakan  Actor Vinayakan was questioned by police  Vinayakan controversial Facebook live  Vinayakan Facebook live
Vinayakan

എറണാകുളം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്‌തു. കലൂരിലെ ഫ്ലാറ്റിലെത്തിയാണ് നോർത്ത് പൊലീസ് നടനെ ചോദ്യം ചെയ്‌തത്. ശേഷം വിനായകന്‍റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി വീഡിയോ ചിത്രീകരിച്ച ഫോൺ ശാസ്‌ത്രീയമായ പരിശോധനകൾക്ക് വിധേയമാക്കും.

പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ വിനായകനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് പൊലീസ് നേരിട്ടെത്തി ചോദ്യം ചെയതത്. എന്നാൽ മാധ്യമങ്ങൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര സംപ്രേഷണം ചെയ്‌തതിനെ തുടർന്നാണ് താൻ ഫേസ് ബുക്ക് ലൈവിൽ വിമർശനം ഉന്നയിച്ചതെന്നും പെട്ടന്നുണ്ടായ പ്രകോപനത്തിൽ സംഭവിച്ച് പോയതാണെന്നും നടൻ പൊലീസിനോട് മൊഴി നൽകിയതായാണ് വിവരം.

കേസ് പിൻവലിച്ച് വിനായകൻ : അതേസമയം തന്‍റെ പരാതിയിൽ ഫ്ലാറ്റിൽ ആക്രമണം നടത്തിയവർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്നും പരാതി പിൻവലിക്കുന്നതായും വിനായകൻ പൊലീസിനെ അറിയിച്ചു. തന്നോട് ക്ഷമിക്കുന്നതായി ഉമ്മൻ ചാണ്ടിയുടെ കുടുംബം അറിയിച്ച സാഹചര്യത്തിൽ, ഫ്ലാറ്റ് ആക്രമിച്ചവരോട് താനും ക്ഷമിക്കുകയാണെന്നാണ് വിനായകൻ വിശദീകരിച്ചത്. എറണാകുളം ഡിസിസി സെക്രട്ടറി ഉൾപ്പടെ നൽകിയ പരാതിയിലായിരുന്നു ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി വിനായകനെതിരെ കേസെടുത്തത്.

also read : 'ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം' ; കടുത്ത അധിക്ഷേപവുമായി വിനായകന്‍, പ്രതിഷേധം കനക്കുന്നു

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് വിനയാകൻ പോസ്റ്റ് ചെയ്‌ത ഫേസ്‌ബുക്ക് ലൈവിനെതിരെ ശക്തമായ വിമർശനമുയർന്നതിനെ തുടർന്ന് വിനായകൻ തന്നെ വീഡിയോ അത് നീക്കം ചെയ്‌തിരുന്നു. അതേ സമയം വിവാദമായ പോസ്റ്റ് പുറത്ത് വന്നതിന് പിന്നാലെ കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്ലാറ്റിലെത്തിയ ഒരു കൂട്ടം ആളുകൾ വിനായകന്‍റെ ഫ്ലാറ്റിന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തിരുന്നു.

വാതിൽ തകർക്കാൻ ശ്രമിച്ചെങ്കിലും പൊലീസും ഫ്ലാറ്റിലെ സുരക്ഷ ജീവനക്കാരും ഇടപ്പെട് തടയുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സംശയം. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് ഫ്ലാറ്റിലെത്തിയായിരുന്നു സംഘം ആക്രമണം നടത്തിയത്.

also read : Vinayakan | ഫേസ്‌ബുക്ക് ലൈവ്: നടൻ വിനായകന്‍റെ കൊച്ചിയിലെ ഫ്ലാറ്റിന് നേരെ ആക്രമണം

വിനായകന്‍റെ ഫേസ്‌ബുക്ക് ലൈവ് : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ കടുത്ത ഭാഷയിലാണ് ഫേസ് ബുക്ക് ലൈവിലൂടെ വിനായകൻ വിമർശിച്ച്. 'ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാടോ മൂന്ന് ദിവസമൊക്കെ അവധി, നിര്‍ത്തിയിട്ട് പോ, പത്രക്കാരോടാണ് പറയുന്നത്. ഉമ്മന്‍ ചാണ്ടി ചത്തു, അതിന് ഞങ്ങള്‍ എന്ത് ചെയ്യണം? എന്‍റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവന്‍ ആണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. കരുണാകരന്‍റെ കാര്യം നോക്കിയാല്‍ നമുക്ക് അറിയില്ലേ, ഇയാള്‍ ആരൊക്കെയാണെന്ന്' എന്നായിരുന്നു വിനായകന്‍റെ വിവാദമായ പരാമർശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.