ETV Bharat / state

വരാപ്പുഴയിലെ സ്‌ഫോടനം; നടന്‍ ധര്‍മജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ

രണ്ട് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് താന്‍ രക്ഷപ്പെട്ടതെന്നും ധര്‍മ്മജന്‍. തന്‍റെ അടുത്ത സുഹൃത്തിന്‍റെ സഹോദരങ്ങള്‍ നടത്തിയിരുന്ന പടക്ക നിർമാണ കേന്ദ്രത്തില്‍ താന്‍ എപ്പോഴും പോകാറുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.

Actor Dharmajan escaped from huge explosion  Dharmajan escaped from huge explosion  Varapuzha firecracker manufacturing  huge explosion at Varapuzha firecracker  Dharmajan escaped  വരാപ്പുഴയിലെ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍  നടന്‍ ധര്‍മ്മജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്  ധര്‍മ്മജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്  താന്‍ രക്ഷപ്പെട്ടതെന്നും ധര്‍മ്മജന്‍  ധര്‍മ്മജന്‍  ധര്‍മ്മജന്‍ ബോള്‍ഗാട്ടി  വരാപ്പുഴയിൽ പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ  പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ  വരാപ്പുഴ പടക്ക നിര്‍മ്മാണ കേന്ദ്രത്തില്‍ സ്‌ഫോടനം
നടന്‍ ധര്‍മ്മജന്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
author img

By

Published : Mar 1, 2023, 7:14 AM IST

എറണാകുളം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. വരാപ്പുഴയിൽ പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ നിന്നാണ് നടന്‍ തലനാരിഴയ്‌ക്ക് രക്ഷപെട്ടത്. ഇക്കാര്യം ധര്‍മ്മജന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.

തന്‍റെ അടുത്ത സുഹൃത്തിന്‍റെ സഹോദരങ്ങളായിരുന്നു പടക്ക നിർമാണ കേന്ദ്രം നടത്തിയിരുന്നതെന്നും താൻ എപ്പോഴും അവിടെ പോകാറുണ്ടെന്നും രണ്ട് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടതെന്നും ധര്‍മജന്‍ പറഞ്ഞു. സുഹൃത്തിന്‍റെ സഹോദരങ്ങള്‍ക്ക് പടക്ക നിര്‍മാണ കേന്ദ്രം നടത്താന്‍ ലൈസന്‍സ് ഉണ്ടായിരുന്നുവെന്നും പാലക്കാട് വിശാലമായ സൗകര്യമുള്ള സ്ഥലത്തേയ്‌ക്ക് മാറ്റാനിരിക്കെയാണ് അപകടം സംഭവിച്ചതെന്നും ധർമജൻ പറഞ്ഞു.

അതേസമയം പടക്ക നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചത് അനുമതി ഇല്ലാതെയാണെന്ന് ജില്ലാ കളക്‌ടര്‍ രേണു രാജ് വ്യക്തമാക്കി. ജെൻസൺ എന്നയാൾക്ക് പടക്ക വില്‍പ്പനയ്ക്കുള്ള അനുമതി മാത്രമാണ് ഉള്ളതെന്നും പടക്ക നിർമ്മാണത്തിനും സംഭരണത്തിനും അനുമതി ഇല്ലായിരുന്നുവെന്നും കളക്‌ടര്‍ വ്യക്തമാക്കി.

വരാപ്പുഴയിലെ സ്ഫോടനത്തിൽ കേസെടുക്കുമെന്ന് ആലുവ എസ്.പി വിവേക് കുമാറും അറിയിച്ചിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും എസ്.പി അറിയിച്ചു.

ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ചര മണിയോടെയായിരുന്നു വരാപ്പുഴയിലെ പടക്ക നിർമ്മാണ കേന്ദ്രത്തിൽ ഉഗ്ര സ്ഫോടനമുണ്ടായത്. ചൂട് കൂടിയതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ഒരാൾ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മരിച്ചത് പടക്ക നിർമ്മാണ കേന്ദ്രത്തിലെ സഹായി ഡേവിസ് ആണെന്ന് സ്ഥിരീകരിച്ചുണ്ട്.

സ്‌ഫോടനത്തെ തുടര്‍ന്ന് പടക്ക നിർമ്മാണ കേന്ദ്രം പൂർണ്ണമായി തകരുകയും സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിരുന്നു. അഗ്നിശമന സേനയുടെ സമയോചിതമായ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി. പത്തോളം അഗ്നിശമന സേനാ ടീമുകളാണ് അപകടസമയത്ത് സമയോചിതമായി പ്രവർത്തിച്ചത്.

Also Read: 'മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട്… മോശം വാക്കുകൾ ഉപയോഗിക്കരുത്': ധര്‍മജന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.