എറണാകുളം: ജമ്മു പ്രത്യേക ട്രെയിനിൽ എറണാകുളത്ത് നിന്ന് 540 പേർ യാത്ര തിരിക്കും. തിരുവനന്തപുരത്ത് നിന്ന് ജമ്മുവിലേക്കുള്ള പ്രത്യേക ട്രയിൻ രാത്രി പതിനൊന്ന് മണിക്ക് സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. മൂന്ന് സ്റ്റോപ്പുകളാണ് ഈ ട്രെയിനിന് കേരളത്തിലുള്ളത്.
സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിക്കുന്നവർ എറണാകുളത്തിന് പുറമെ കോട്ടയം, ഇടുക്കി, ആലപ്പുഴ, പാലക്കാട് ,തൃശൂർ ജില്ലകളിൽ നിന്നുള്ളവരാണ്. എറണാകുളം-362, ഇടുക്കി-136, ആലപ്പുഴ-28, പാലക്കാട്,കോട്ടയം ജില്ലകളിൽ നിന്ന് ആറു പേർ, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്ന് ഒരോരുത്തരുമാണ് യാത്രക്കാരായുള്ളത്. സ്റ്റേഷനിൽ എത്തുന്ന എല്ലാവരെയും ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക പരിശോധനകൾക്ക് ശേഷം മാത്രമേ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.