എറണാകുളം: കൊവിഡ് സാഹചര്യത്തിൽ പ്രവാസികളെ തിരികെയെത്തിക്കുന്ന വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി കൊച്ചിയിൽ ഇന്ന് മൂന്ന് വിമാനങ്ങൾ എത്തും. എയർ ഇന്ത്യയുടെ ഐഎക്സ് 442 വിമാനം ഒമാനിലെ മസ്ക്കറ്റ് എയർ പോർട്ടിൽ നിന്നും പുറപ്പെട്ട് 8.50 ന് കൊച്ചിയിലെത്തും. ഐഎക്സ് 396 എയർ ഇന്ത്യ വിമാനം കുവൈത്തിൽ നിന്നും യാത്ര തിരിച്ച് രാത്രി 9:15 ന് കൊച്ചിയിലെത്തും. അതോടൊപ്പം മെയ് ഏഴിന് യാത്ര നിശ്ചയിക്കുകയും പിന്നീട് യാത്ര മാറ്റി വെക്കുകയും ചെയ്ത ഖത്തറിൽ നിന്നുള്ള വിമാനവും ഇന്ന് കൊച്ചിയിലെത്തും. ഐഎക്സ് 476 ദോഹ കൊച്ചി വിമാനം പുലർച്ചെ 1.15 നാണ് എത്തുക. മൂന്ന് വിമാനങ്ങളിലായി അഞ്ഞൂറിൽ പരം പ്രവാസികളാണ് ഇന്ന് മടങ്ങിയെത്തുന്നത്. ഇവരെ സ്വീകരിക്കാൻ വിപുലമായ തയ്യാറെടുപ്പുകളാണ് സിയാൽ അധികൃതരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തിൽ നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിശോധനകൾ പൂർത്തിയാക്കി തിരികെയെത്തുന്ന പ്രവാസികളെ ക്വാറന്‍റയിൻ കേന്ദ്രങ്ങളിലേക്ക് അയക്കും. മറ്റു ജില്ലകളിൽ നിന്നുള്ള യാത്രക്കാരെ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. അതേസമയം രോഗലക്ഷണങ്ങളുള്ളവരെ കളമശ്ശേരി കൊവിഡ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റുക. ഇന്ന് വൈകുന്നേരം മുതൽ നാളെ പുലർച്ചെ വരെ നീളുന്ന വിപുലമായ പ്രവർത്തനങ്ങളാണ് പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് ഇന്ന് കൊച്ചി വിമാനത്താവളത്തില്‍ നടക്കുക.
പ്രവാസികളുമായി കൊച്ചിയിലെത്തുന്നത് മൂന്ന് വിമാനങ്ങൾ - latest kochi
ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങളെത്തുന്നത്.