എറണാകുളം: കൊവിഡ് പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ അധികമായി സജ്ജമാക്കിയത് 1647 പോളിങ് ബൂത്തുകൾ. ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി ആയിരത്തിലധികം വോട്ടർമാരുള്ള എല്ലാ ബൂത്തുകളും രണ്ടായി വിഭജിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെ പോളിങ് ബൂത്തുകളുടെ എണ്ണം 2108 ആയിരുന്നു. എന്നാൽ നിലവിൽ ജില്ലയിലെ ആകെ ബൂത്തുകളുടെ എണ്ണം 3899 ആണ്. താൽകാലിക അടിസ്ഥാനത്തിൽ 114 പോളിങ് ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളും സജ്ജമാക്കിയ താൽക്കാലിക ബൂത്തുകളുടെ എണ്ണവും യഥാക്രമം, പെരുമ്പാവൂർ (5), അങ്കമാലി (9), ആലുവ (11), പറവൂർ (9), വൈപ്പിൻ (7), കളമശ്ശേരി (33). തൃക്കാക്കര (12), കൊച്ചി (14), എറണാകുളം (1), തൃപ്പൂണിത്തുറ (8) എന്നിങ്ങനെയാണ്.