ETV Bharat / state

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി; പരാതിയുമായി പഞ്ചായത്ത് പ്രസിഡന്‍റ് - തിരുവനന്തപുരം

"പലതവണ പാർട്ടി നേതൃത്വത്തെ അറിയിച്ച് താക്കീത് നല്‍കിയെങ്കിലും സംഭവം വീണ്ടും ആവർത്തിച്ചതോടെയാണ് പരാതി കൊടുത്തത്" -വി ആര്‍ സലൂജ

പഞ്ചായത്ത് പ്രസിഡന്‍റ്  ഡിജിപിക്കും, വനിതാ കമ്മീഷനും പരാതി നൽകി
author img

By

Published : Jun 19, 2019, 3:22 PM IST

തിരുവനന്തപുരം: ചെങ്കൽ ഗ്രാമ പഞ്ചായത്ത് മെമ്പറും സിപിഎം പ്രവര്‍ത്തകനുമായ പ്രശാന്ത് അലത്തറക്കല്‍ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതായി പരാതി. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി ആര്‍ സലൂജയാണ് ഡിജിപിക്കും, വനിതാ കമ്മിഷനും പരാതി നല്‍കിയത്.

താൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്‌ത നാൾ മുതൽ സോഷ്യൽ മീഡിയയിലൂടെ പ്രശാന്ത് അലത്തറക്കല്‍ തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശം പരാമർശനങ്ങൾ നടത്തുന്നുയെന്ന് സലൂജ പരാതിയില്‍ പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി; പഞ്ചായത്ത് പ്രസിഡന്‍റ് ഡിജിപിക്കും, വനിതാ കമ്മീഷനും പരാതി നൽകി

പലതവണ പാർട്ടി നേതൃത്വത്തെ അറിയിച്ച് താക്കീത് നല്‍കിയെങ്കിലും സംഭവം വീണ്ടും ആവർത്തിച്ചതോടെയാണ് പരാതി കൊടുത്തതെന്നും സലൂജ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിൽ തന്‍റെ ഭർത്താവിനേയും, സഹോദരിയേയും മോശമായി ചിത്രീകരിക്കുകയും തന്നെ അഭിസാരികയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു. ഈ വിവരം പാർട്ടി ഏരിയാ കമ്മിറ്റിയിൽ പരാതിപ്പെടുകയും പാർട്ടി നിർദ്ദേശ പ്രകാരം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സലൂജ പറഞ്ഞു. സംഭവത്തില്‍ പാറശ്ശാല പൊലീസ് കേസ് എടുത്തിട്ടുണ്ട്.

സ്വന്തം പാർട്ടിയുടെ പ്രവർത്തകനും ചെങ്കൽ പഞ്ചായത്ത് മെമ്പറുമായ പ്രശാന്തിന് പുറമെ കെ എസ് ആർ ടി സി ജീവനക്കാരൻ ഷിജുവും തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് സലൂജ പരാതിയില്‍ പറയുന്നു.

പരാതി നൽകിയതിന്‍റെ പേരില്‍ തന്നെ കുറിച്ച് അസഭ്യം പ്രചരിച്ചതായും സലൂജ കൂട്ടിച്ചേർത്തു. ഒരു ബ്ലോക്ക് പ്രസിഡന്‍റായ തനിക്ക് ഇത്തരത്തിൽ അനുഭവിക്കേണ്ടി വന്നാൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും. പാർട്ടിയിലും നിയമത്തിലും വിശ്വസമാണ്. നീതി ലഭിക്കണമെന്ന ബോധ്യമുണ്ടെന്നും സലൂജ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഈ പരാതി അടിസ്ഥാന രഹിതമാണെന്നും. ആരേയും അപമാനക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നും പ്രശാന്ത് അലത്തറക്കല്‍ പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തൽ,
പാറശ്ശാല ബ്ലോ പഞ്ചായത്ത് പ്രസിഡന്റ്
ഡിജിപിക്കും, വനിതാ കമ്മീഷനും പരാതി നൽകി.
സ്വന്തം പാർട്ടി അംഗവും
ചെങ്കൽ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ പ്രശാന്ത് അലത്തറക്കലിനെതിരെയാണ് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് VR സലൂജ പരാതി നൽകിയത്.
താൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി സത്യപ്രതിജ്ഞ ചെയ്ത നാൾ മുതൽ  സോഷ്യൽ മീഡിയയിലൂടെ എന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ മോശം പരാമർശനങ്ങൾ നടത്തുന്നു എന്നും അത് പലതവണ പാർട്ടി നേതൃത്വത്തെ അറിയിച്ച് താക്കീത് നൽകിയതാണെന്നും സലൂജ പറഞ്ഞു.
എന്നാൽ വീണ്ടും ആവർത്തിക്കുകയായിരുന്നു തുടർന്ന്കഴിഞ്ഞ ആഴ്ചയിൽ എന്റെ ഭർത്താവിനേയും, സഹോദരിയേയും മോശമായി ചിത്രീകരിക്കുകയും തന്നെ അഭിസാരികയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ വഴി വീണ്ടും പ്രചരിപ്പിക്കുകയായിരുന്നു, ഈ വിവരം പാർട്ടി ഏര്യ കമ്മറ്റിയിൽ പരാതിപ്പെടുകയും പാർട്ടി നിർദ്ധേശ പ്രകാരം നിയമനടപടിക്ക് ഒരുങ്ങിയത്. പാറശ്ശാല പൊലിസ് മൊഴിയെടുത്ത് കേസ് എടുത്തതായും സലുജ പറയുന്നു'
സ്വന്തം പാർട്ടിയുടെ പ്രവർത്തകനും ചെങ്കൽ  പഞ്ചായത്തു മെമ്പറുമായ പ്രശാന്തിന് പുറമെ കെ എസ് ആർ ടി സി ജീവനക്കാരൻ ഷിജു എസ് എന്നിവർക്കാണ് പരാതി നൽകിയത്.

  ഇവരുമായി തനിക്ക് നാളിതുവരെ ഒരു പ്രശ്നമില്ലാ എന്നും പരാതി നൽകിയതിന്റെ പേരിൽ ഇന്നലെയും തന്നെ കുറിച്ച് അസഭ്യം  പ്രചരിച്ചതായും സലൂജ കൂട്ടിച്ചേർത്തു .ഒരു ബ്ലോക്ക് പ്രസിഡന്റ് ആയ എനിക്ക് ഇത്തരത്തിൽ അനുഭവിക്കേണ്ടി വന്നാൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും പാർട്ടിയെയും നിയമത്തേയും വിശ്വസമാണ് എന്നും എനിക്ക് നീതി ലഭിക്കണമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.