ETV Bharat / state

ആചാരങ്ങൾ സംരക്ഷിക്കപ്പെടണം: രാഹുൽ ഗാന്ധി

ആചാരങ്ങൾ സമാധാനത്തോടെ നിർവഹിക്കാൻ കഴിയണമെന്നും രാഹുൽ. ശബരിമല എന്ന പേര് പരാമർശിക്കാതെയാണ് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഇക്കാര്യം പറഞ്ഞത്.

രാഹുൽ ഗാന്ധി
author img

By

Published : Apr 17, 2019, 1:53 AM IST

Updated : Apr 17, 2019, 4:02 AM IST

തിരുവനന്തപുരം: വ്യത്യസ്ത മതവിഭാഗങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ് കോൺഗ്രസിന്‍റെ നയമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനങ്ങൾ വ്യത്യസ്ത ആചാരങ്ങളിൽ വിശ്വസിക്കുന്നവരാണ്. അതിന് ഒരു കോട്ടവും തട്ടാൻ പാടില്ല. ഓരോ വിഭാഗങ്ങളുടെയും ആചാരങ്ങൾ അതേപടി സംരക്ഷിക്കപ്പെടണം. ആചാരങ്ങൾ സമാധാനത്തോടെ നിർവഹിക്കാൻ കഴിയണമെന്നും രാഹുൽ ഗാന്ധി ശബരിമല എന്ന പേര് പരാമർശിക്കാതെ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

പുൽവാമ സൈനിക ആക്രമണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച മോദിയുടെ നടപടി ലജ്ജാകരമാണ്. പുൽവാമയെ ഒരിക്കലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുതെന്നാണ് തന്‍റെ തീരുമാനം. എന്നാൽ സൈന്യത്തിന്‍റെ ഓരോ സ്തുത്യർഹ സേവനങ്ങളുടെയും ക്രെഡിറ്റ് അടിച്ചെടുക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.

ശശി തരൂർ ഇന്ത്യ കണ്ട മികച്ച പാർലമെന്‍റേറിയൻ ആണ്. തരൂരിന് അപകടം പറ്റിയ വിവരമറിഞ്ഞപ്പോൾ തനിക്ക് അങ്ങേയറ്റം വിഷമമുണ്ടായി. അദ്ദേഹം ഉടൻ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവം ആകട്ടെ എന്ന് ആശംസിക്കുന്നു.കോൺഗ്രസിനും കേരളത്തിനും അമൂല്യ സമ്പത്താണ് തരൂർ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Intro:വ്യത്യസ്ത മതവിഭാഗങ്ങളുടെ ആചാരങ്ങൾ അതേപടി സംരക്ഷിക്കപ്പെടണം എന്നതാണ് കോൺഗ്രസിൻറെ നയമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യയിലെ ജനങ്ങൾ വ്യത്യസ്ത ആചാരങ്ങളിൽ വിശ്വസിക്കുന്നവരാണ്. അതിന് ഒരു കോട്ടവും തട്ടാൻ പാടില്ല. ഓരോ വിഭാഗങ്ങളുടെയും ആചാരങ്ങൾ അതേപടി സംരക്ഷിക്കപ്പെടണം. ആചാരങ്ങൾ സമാധാനത്തോടെ നിർവഹിക്കാൻ കഴിയണമെന്നും രാഹുൽ ഗാന്ധി ശബരിമല എന്ന പേര് പരാമർശിക്കാതെ തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. പുൽവാമ സൈനിക ആക്രമണത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ച് മോദിയുടെ നടപടി ലജ്ജാകരമാണ്. പുൽവാമ യെ ഒരിക്കലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത് എന്നാണ് തൻറെ തീരുമാനം. എന്നാൽ സൈന്യത്തിൻറെ ഓരോ സ്തുത്യർഹ സേവനങ്ങളുടെയും ക്രെഡിറ്റ് അടിച്ചെടുക്കാൻ ആണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്നും രാഹുൽ ആരോപിച്ചു. ശശി തരൂർ ഇന്ത്യ കണ്ട മികച്ച പാർലമെൻറേറിയൻ ആണ്. തരൂരിന് അപകടം പറ്റിയ വിവരമറിഞ്ഞപ്പോൾ തനിക്ക് അങ്ങേയറ്റം വിഷമമുണ്ടായി. അദ്ദേഹം ഉടൻ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവം ആകട്ടെ എന്ന് ആശംസിക്കുന്നു.കോൺഗ്രസിനും കേരളത്തിനും അമൂല്യ സമ്പത്താണ് തരൂർ എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Body:..

Conclusion:
Last Updated : Apr 17, 2019, 4:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.