പ്രവാസികളിൽനിന്നും നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നോർക്ക റൂട്ട്സിന്‍റെബിസിനസ് ഫെസിലിറ്റേഷൻ സെന്‍റര്‍ തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. നിക്ഷേപകർക്ക് വേണ്ട സഹായങ്ങൾ ഇനിമുതൽ ഫെസിലിറ്റേഷൻ സെന്‍ററിലൂടെ ലഭ്യമാക്കും.
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്‍റര്‍ യാഥാർത്ഥ്യമായതോടെ പ്രവാസികളായ നിക്ഷേപകർക്ക് സംസ്ഥാനത്ത് ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ കാലതാമസം കൂടാതെ പൂർത്തിയാക്കാനാകും. സംരംഭങ്ങൾ തുടങ്ങുന്നതിന് നോർക്കാ റൂട്ട്സ് ഒരു ചാനലിങ് ഏജൻസി ആയിട്ടായിരിക്കും പ്രവർത്തിക്കുക. സർക്കാർ ലൈസൻസിങ് ക്ലിയറൻസ് എന്നിവ സംബന്ധിച്ചുള്ള ഉപദേശങ്ങളും ഫെസിലിറ്റേഷൻ സെന്‍ററിൽ നിന്നും ലഭ്യമാകും. മുംബൈയിലെ ഇന്‍റർ അഡ്വൈസറി കൗൺസിലിന്‍റെ സഹകരണത്തോടെയാണ് സെന്‍റര്‍ പ്രവർത്തിക്കുന്നത്. ബിസിനസ് ഫെസിലിറ്റേഷൻ സെന്‍ററിന്‍റെഉദ്ഘാടനം തൈക്കാട് നോർക്കറൂട്ട്സ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
പൊതുമേഖലാ ബാങ്കുകളെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും നിക്ഷേപ സംബന്ധമായ സേവനങ്ങൾ സംയോജിപ്പിച്ച് പ്രവാസികളിലേക്ക് എത്തിക്കുന്നതിനും എൻ.ബി.എഫ്.സി സഹായകമാകും. നോർക്ക പുനരധിവാസ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി ഫെഡറൽ ബാങ്കും കെ എഫ് സി യുമായുള്ള ധാരണാപത്രവും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഒപ്പുവച്ചു. നാട്ടിൽ തിരികെയെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്സ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്.