ETV Bharat / state

നിപ വന്നത് പഴംതീനി വവ്വാലുകളിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം - ലോക്സഭ

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം ലോക്‌സഭയിൽ അറിയിച്ചത്. 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി

നിപ വന്നത് പഴംതീനി വവ്വാലുകളിൽ നിന്ന് തന്നെയെന്ന് സ്ഥിരീകരണം
author img

By

Published : Jun 22, 2019, 5:29 AM IST

ന്യൂഡൽഹി : പഴംതീനി വവ്വാലുകളിൽ നിന്നാണ് രണ്ടാംഘട്ടത്തിലും കേരളത്തിൽ നിപ വൈറസ് എത്തിയതെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം ലോക്‌സഭയിൽ അറിയിച്ചത്. പുനെയിൽ പരിശോധിച്ച 36 വവ്വാലുകളിൽ നിന്നുള്ള സാംപിളുകളിൽ 12 എണ്ണത്തിൽ നിപ വൈറസിന്‍റെ സാന്നിധ്യം തെളിയുകയായിരുന്നു. ജീവനോടെയുള്ള 9 വവ്വാലുകളെയും ബാക്കിയുള്ളവയുടെ സ്രവങ്ങളുമാണ് പുനെയിലേക്ക് അയച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഒരാൾക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. അമ്പതോളം പേരെ നിരീക്ഷിച്ചതിൽ ആർക്കും നിപയില്ല. ദിവസവും 330 പേരെയെങ്കിലും പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. എന്നാൽ ആർക്കും നിപ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു. 2018ൽ കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തപ്പോൾ 52 പഴംതീനി വവ്വാലുകളെയാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 10 എണ്ണത്തിലും വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. റിയൽ ടൈം ക്യുആർടി‍–പിസിആർ ടെസ്റ്റ് വഴിയായിരുന്നു സ്ഥിരീകരണമെന്നും മന്ത്രി പറഞ്ഞു.

ജൂൺ ആദ്യവാരം നിപ സാന്നിധ്യം തിരിച്ചറിഞ്ഞതിന് പിന്നാലെ ഉറവിടം കണ്ടെത്താൻ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഉദ്യോഗസ്ഥരെ അയച്ചിരുന്നു. വിദ്യാർഥിക്ക് നിപ ബാധിച്ചത് പേരയ്ക്ക കഴിച്ചത് മൂലമാണെന്ന സംശയത്തെ തുടർന്നായിരുന്നു സംഘത്തിന്‍റെ പരിശോധന. ഇവർ പിടികൂടിയ പഴംതീനി വവ്വാലുകളിൽ 9 എണ്ണത്തിനെ ജൂൺ 14നാണ് ജീവനോടെ പുനെയിലേക്ക് അയച്ചത്. വൈറസ് ബാധിച്ച വിദ്യാർഥിയുടെ വീട് സ്ഥിതിചെയ്യുന്ന തുരുത്തിപ്പുറത്ത് നിന്നും സമീപ പ്രദേശമായ വാവക്കാട് നിന്നും പിടിച്ച 31 പഴംതീനി വവ്വാലുകളിൽ ഒമ്പത് എണ്ണത്തിനെയാണ് പരിശോധനകൾക്കായി വിമാനമാർഗം പുനെ വൈറോളജി ലാബിലേക്ക് കൊണ്ടുപോയത്. ബാക്കിയുള്ള വവ്വാലുകളെ സ്രവങ്ങൾ ശേഖരിച്ച ശേഷം സ്വതന്ത്രരാക്കി. എയിംസിലെ ഡോ അശുതോഷ് ബിശ്വാസിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും തുരുത്തിപ്പുറത്ത് സന്ദർശനം നടത്തിയിരുന്നു.

Intro:Body:

രണ്ടാം ഘട്ടത്തിലും കേരളത്തില്‍ നിപ വൈറസ് എത്തിയത് പഴം തീനി വവ്വാലുകളില്‍ നിന്ന് തന്നെയെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത്. 36 സാമ്പിളുകളില്‍ 12 എണ്ണത്തില്‍ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തി. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടത്തിയത്. ഒരാളില്‍ മാത്രമാണ് നിപ സ്ഥിരീകരിച്ചതെന്നും സംശയിക്കപ്പെട്ട 50 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നാഷണല്‍ വൈറോളജി വിഭാഗം നിപ വൈറസിന്‍റെ ഉറവിടം തേടി തൊടുപുഴയില്‍ പരിശോധന നടത്തിയിരുന്നു. നിപ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ കോളജിനും താമസ സ്ഥലത്തിനും സമീപത്തെ വവ്വാല്‍ ആവാസ കേന്ദ്രങ്ങളിലായിരുന്നു പരിശോധന.

........

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.