ETV Bharat / state

മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മടക്കി - മടക്കി

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം ഇത്തരമൊരു ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാറാം മീണ ചീഫ് സെക്രട്ടറിക്കു മടക്കി അയച്ചത്.

ഫയൽ ചിത്രം
author img

By

Published : Mar 27, 2019, 3:01 AM IST

കർഷകരുടെ കടങ്ങളിലെ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയം സംബന്ധിച്ച ഫയൽ മുഖ്യ തെരഞ്ഞെടുപ്പ ഓഫീസർ ടീകാറാം മീണ തിരിച്ചയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിന് ശേഷം ഇത്തരമൊരു ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദീകരിക്കണമെന്ന് ടീകാറാം മീണ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മൊറട്ടോറിയം ഇറക്കാൻ മന്ത്രിസഭ നേരത്തെ തീരുമാനം എടുത്തിട്ടും എന്തു കൊണ്ട് ഉത്തരവ് ഇറക്കിയില്ലെന്നും ടീകാറാം മീണ ചോദിച്ചു. ഈ കാര്യങ്ങളെല്ലാം വിശദീകരിച്ചാൽ മാത്രമേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് ഫയൽ അയക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാൻ റവന്യു വകുപ്പിന് അനുമതി നൽകണമെന്ന കത്തു സഹിതം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു കഴിഞ്ഞ ദിവസം അയച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി തേടാത്തതിന്‍റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൊറട്ടോറിയം ദീർഘിപ്പിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതി തേടണമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചിരുന്നു.

എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സ്ക്രീനിങ് കമ്മിറ്റി, മന്ത്രിയുടെ നിർദേശം തള്ളി. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളും വെള്ളിയാഴ്ച ഈ ഫയലിൽ ഒപ്പുവച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍റെ അനുമതിക്കായി കൈമാറി. എന്നാൽ ഉത്തരവ് ഇറക്കണമെങ്കിൽ കൂടുതൽ വ്യക്തമായ അപേക്ഷ നൽകണമെന്ന മറുപടിയോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിക്കു ഫയൽ മടക്കുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരവ് ഇറക്കാനുള്ള സാധ്യതാ സർക്കാരിനു മുന്നിൽ കുറവാണ്.

Intro:Body:

മൊറട്ടോറിയം നീട്ടുന്നത് സംബന്ധിച്ച ഫയല്‍ മടക്കി; സർക്കാരിനു തിരിച്ചടി

കർഷകരുടെ കടങ്ങളിലെ ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയം സംബന്ധിച്ച ഫയൽ, വിശദീകരണം ആവശ്യപ്പെട്ട്മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, ചീഫ് സെക്രട്ടറിക്കു മടക്കി അയച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കെ, ഇത്തരമൊരു ഉത്തരവ് ഇറക്കേണ്ടതിന്റെ അടിയന്തര സാഹചര്യം വിശദീകരിക്കണമെന്നാണ്  ടീക്കാറാം മിണ ആവശ്യപ്പെട്ടിരിക്കുന്നത് . അങ്ങനെ ചെയ്തില്ലെങ്കിലുള്ള പ്രശ്നം എന്തെന്ന് വിശദീകരിച്ചിട്ടില്ല . 

മന്ത്രിസഭ നേരത്തെ തീരുമാനം എടുത്തിട്ടും എന്തു കൊണ്ടു പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് ഉത്തരവ് ഇറക്കിയില്ലെന്നും വ്യക്തമാക്കിയിട്ടില്ല. ഇതെല്ലാം വിശദീകരിച്ചാൽ മാത്രമേ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് ഫയൽ അയക്കാനാവൂ എന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ധാരാളം അവ്യക്തത ഉള്ളതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു വിടാനോ തീരുമാനം എടുക്കാനോ സാധിക്കില്ലെന്നു വ്യക്തമാക്കി സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായ ചീഫ് സെക്രട്ടറിക്കാണ് ഫയൽ മടക്കി അയച്ചത്. 

മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാൻ റവന്യു വകുപ്പിന് അനുമതി നൽകണമെന്ന കത്തു സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കു കഴിഞ്ഞ ദിവസം അയച്ചിരുന്നു. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടാത്തതിന്റെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നു. മൊറട്ടോറിയം ദീർഘിപ്പിച്ച് ഉത്തരവിറക്കാൻ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടണമെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശിച്ചിരുന്നു. 

എന്നാൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞയാഴ്ച ചേർന്ന സ്ക്രീനിങ് കമ്മിറ്റി, മന്ത്രിയുടെ നിർദേശം തള്ളി. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയുമില്ല. ഇതാണു വിമർശനത്തിനു വഴിയൊരുക്കിയത്. തുടർന്ന് ചീഫ് സെക്രട്ടറി ഉൾപ്പെടെ 3 സ്ക്രീനിങ് കമ്മിറ്റി അംഗങ്ങളും വെള്ളിയാഴ്ച ഈ ഫയലിൽ ഒപ്പുവച്ച് തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിക്കായി കൈമാറി.

വാണിജ്യ, ദേശസാൽകൃത ബാങ്കുകളിലെ വായ്പകളുടെ ജപ്തി നടപടിക്കുള്ള മൊറട്ടോറിയത്തിന് വരുന്ന ജൂലൈ 31 വരെ പ്രാബല്യമുണ്ട്. സഹകരണ ബാങ്ക്, ഹൗസിങ് ബോർഡ്, വിവിധ കോർപറേഷനുകൾ എന്നിവിടങ്ങളിൽ നിന്നെടുത്ത വായ്പകൾക്കാകട്ടെ ഒക്ടോബർ 11 വരെയും. ഇതു പരിഗണിച്ചായിരിക്കും കമ്മിഷൻ തീരുമാനമെടുക്കുക. പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരിക്കെ ഏതൊക്കെ ഉത്തരവുകൾക്കാണു കമ്മിഷൻ അനുമതി നൽകുകയെന്നു സ്ക്രീനിങ് കമ്മിറ്റിക്കു ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദം മൂലം അവർ ഇതു കമ്മിഷനു വിടുകയായിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.