തിരുവനന്തപുരം : സംസ്ഥാനത്തെ ട്രാൻസ്പോർട്ട് വാഹനങ്ങള്‍ യാത്രക്കാരുമായി ഇനി മുതല്‍ ഇന്ധനം നിറയ്ക്കാന്‍ പമ്പുകളില്‍ കയറിയാല്‍ പിടിവീഴും. ഇത്തരത്തില്‍ ഇന്ധനം നിറയ്ക്കുന്ന പ്രവണതയ്ക്ക് കൂച്ചുവിലങ്ങിടുകയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇന്ധനം നിറയ്ക്കുമ്പോള്‍ ഹാനികരമായ വാതകം ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന വളപട്ടണം സ്വദേശി മുജീബ് റഹ്മാന്‍റെ പരാതിയിലാണ് കമ്മീഷന്‍റെ നടപടി.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് കമ്മീഷൻ അംഗം പി.മോഹൻ ദാസ് നിർദേശം നല്‍കിയത്. ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ട്രിപ്പിനിടെ യാത്രക്കാരുമായി പമ്പില്‍ കയറി ഇന്ധനം നിറയ്ക്കുന്നത് സംസ്ഥാനത്തെ സ്ഥിരം കാഴ്ചയാണ്.