ETV Bharat / state

സംസ്ഥാനത്ത് മഴ കുറയുന്നു; ഇനി ഒറ്റപ്പെട്ട മഴക്ക് സാധ്യത - Yellow alert

കാലവർഷത്തിന്‍റെ ശക്തി കുറഞ്ഞെങ്കിലും തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

സംസ്ഥാനത്ത് മഴ കുറയുന്നു
author img

By

Published : Jun 14, 2019, 6:50 PM IST

തിരുവനന്തപുരം: കേരളത്തിൽ കാലവർഷത്തിന് ശക്തി കുറയുന്നു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ സാധാരണ നിലയിലായിരിക്കുമെന്നും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രമായി ചുരുങ്ങി. കണ്ണൂരിൽ പതിനെട്ടിനും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെയാണ് കേരളത്തിൽ മഴ കുറഞ്ഞത്. സംസ്ഥാനത്തുടനീളം തെളിഞ്ഞ കാലാവസ്ഥയാണ് ഇന്ന് അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തു. അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം തുടരുകയാണ്.
എറണാകുളത്തെ ചെല്ലാനത്തും തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലും മലബാർ മേഖലയിലും കടൽക്ഷോഭത്തെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാത്രി 11.30 വരെ കാസർകോട് മുതൽ വിഴിഞ്ഞം വരെയുള്ള തീരപ്രദേശങ്ങളിൽ മൂന്ന് മുതൽ 3.9 മീറ്റർ വരെ തിരമാലകൾ ഉയരുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Intro:കേരളത്തിൽ കാലവർഷത്തിന് ശക്തി കുറയുന്നു. വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് ഇന്ന് കണ്ണൂർ ജില്ലയിൽ മാത്രമായി ചുരുക്കി. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് .അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം തുടരുകയാണ്.


Body:വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയതോടെ സംസ്ഥാനത്ത് മഴ കുറയുകയാണ്. ഇന്ന് പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നത് .ഒറ്റപ്പെട്ട ചിലയിടങ്ങളിൽ മഴ പെയ്തു. അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് മഴ സാധാരണ നിലയിലായിരിക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരിൽ 18നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി തുടരുകയിണ്. എറണാകുളത്തെ ചെല്ലാനത്തും തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലും മലബാർ മേഖലയിലും കടൽക്ഷോഭത്തെ തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് രാത്രി 11 30 വരെ കാസർകോട് മുതൽ വിഴിഞ്ഞം തീരം വരെയുള്ള തീരപ്രദേശങ്ങളിൽ ഇതിൽ മൂന്നു മുതൽ 3.9 മീറ്റർ വരെ തിരമാലകൾ ഉയരും എന്നാണ് മുന്നറിയിപ്പ്. കുടാതെ കേരള തീരത്ത് പടിഞ്ഞാറു ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


Conclusion:ഇടിവി ഭാരത് തിരുവനന്തപുരം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.