തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ ഇടുക്കി ശങ്കരമംഗലം സ്വദേശി വിഷ്ണു വിനോദാണ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. കോട്ടയം കുമാരനല്ലൂർ സ്വദേശി ഗൗതം ഗോവിന്ദ് രണ്ടാം റാങ്കും നേടി
സംസ്ഥാനത്താകെ 73437 വിദ്യാർഥികളാണ് എൻജിനീയറിങ് പ്രവേശന പരീക്ഷയെഴുതിയത്. ഇതില്‍ 51665 വിദ്യാര്‍ഥികള്‍ വിജയിച്ചു. 45597 വിദ്യാർഥികൾ പ്ലസ് ടു മാര്‍ക്ക് ഉള്‍പ്പെടെ എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടി. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലാണ് ഫല പ്രഖ്യാപനം നടത്തിയത്
ഫാർമസി പ്രവേശന പരീക്ഷ എഴുതിയ 56307 വിദ്യാർത്ഥികളിൽ 39908 പേരാണ് യോഗ്യത നേടിയത്. ഈ വിഭാഗത്തിൽ കൊല്ലം സ്വദേശി നവീൻ വിൻസെന്റ് ഒന്നാം റാങ്കും മലപ്പുറം ഇടവണ്ണ സ്വദേശി എം.കെ നിത നിസ്മ രണ്ടാം റാങ്കും നേടി. ആർക്കിടെക്ചർ വിഭാഗത്തില്‍ തൃശൂർ കുരിയാച്ചിറ സ്വദേശി ആലീസ് മരിയ വിൻസെന്‍റ്, കണ്ണൂർ പയ്യാവൂർ സ്വദേശി അൻഷ മാത്യു എന്നിവര്‍ക്കാണ് ഒന്നും രണ്ടും റാങ്കുകൾ.
ഈ വർഷത്തെ ബി.ടെക് ക്ലാസുകൾ ജൂലൈ 15 മുതൽ ആരംഭിക്കുമെന്നും അടുത്തവർഷം മുതൽ ക്ലാസുകള്‍ ജൂലൈ ഒന്നിന് തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് പട്ടിക ലഭ്യമാണ്