ETV Bharat / state

ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു - Higher Secondary Results

84.33% വിജയശതമാനം. മേയ് 10 മുതൽ ഓൺലൈനായി പ്ളസ് വൺ അപേക്ഷകൾ സമർപ്പിക്കാം

പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ
author img

By

Published : May 8, 2019, 11:45 AM IST

തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണല്‍ ഹയർസെക്കൻഡറി, ടെക്നിക്കല്‍ ഹയർസെക്കൻഡറി, ആർട് ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി 84.33 ശതമാനം, വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 80.07 ശതമാനം, ടിഎച്ച്എസ്ഇ 69.76 ശതമാനം, എ.എച്ച്.എ.ഇ 93.59 എന്നിങ്ങനെയാണ് വിജയശതമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിയുടെ അഭാവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാനാണ് ഫല പ്രഖ്യാപനം നടത്തിയത്.
311375 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 14,244 പേർ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടി.ഏറ്റവും കൂടുതല്‍ വിദ്യാർഥികൾ എ പ്ളസ് നേടിയത് മലപ്പുറം ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുല്‍ വിജയശതമാനം. ഏറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്. 71 ശതമാനം സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഇതില്‍ 12 എണ്ണം സർക്കാർ സ്കൂളുകളും 25 എയ്ഡഡ് സ്കൂളുകളും 35 അൺഎയ്ഡഡ് സ്കൂളുകളുമാണ്. മറ്റന്നാൾ മുതൽ +1 പ്രവേശനം ആരംഭിക്കും. മേയ് 10 മുതൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മേയ് 20 ന് ട്രയൽ അലോട്ട്മെന്‍റും 24 ന് ആദ്യ അലോട്ട്മെന്‍റും പ്രഖ്യാപിക്കും. ജൂൺ മൂന്നിന് ക്ലാസുകൾ ആരംഭിക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.itschool.gov.in. എന്നി വെബ്സൈറ്റുകളില്‍ പരീക്ഷാ ഫലം ലഭ്യമാണ്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.