തിരുവനന്തപുരം: നാലാഞ്ചിറ ബഥനി ഫിസിയോതെറാപ്പി കോളജിലെ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. കോളജ് ഹോസ്റ്റലിലെ രാത്രി ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
രാവിലെ തന്നെ വിദ്യാർഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ക്ലാസിലെത്തിയപ്പോഴാണ് ഛർദ്ദിയും ശരീരത്തിൽ ചൊറിച്ചിലും അനുഭപ്പെട്ട് തുടങ്ങിയത്. തുടർന്ന് കോളജ് അധികൃതർ വിദ്യാർഥികളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഹോസ്റ്റൽ മെസിൽ നൽകിയ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.