തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടെ സി പി എം സംസ്ഥാനം സമിതി യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണവും ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തിന്‍റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിയും ഇതേ നിലപാട് തുടരാനാണ് സാധ്യത. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്നുള്ള വിവാദങ്ങളും സമിതി ചർച്ച ചെയ്യും. ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ രാജി സംബന്ധിച്ച തീരുമാനവും യോഗത്തിന് ശേഷം ഉണ്ടാകും.
ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കുമിടെ സിപിഎം സംസ്ഥാന സമിതിക്ക് ഇന്ന് തുടക്കം - തിരുവനന്തപുരം
ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിന്‍റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം: പ്രതിസന്ധികള്‍ക്കിടെ സി പി എം സംസ്ഥാനം സമിതി യോഗത്തിന് ഇന്ന് തുടക്കം. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന യോഗത്തില്‍ ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയും ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണവും ചര്‍ച്ചയാകും. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തിയ കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. ബിനോയ് കോടിയേരിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തിന്‍റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. സംസ്ഥാന സമിതിയും ഇതേ നിലപാട് തുടരാനാണ് സാധ്യത. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്നുള്ള വിവാദങ്ങളും സമിതി ചർച്ച ചെയ്യും. ആന്തൂർ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയുടെ രാജി സംബന്ധിച്ച തീരുമാനവും യോഗത്തിന് ശേഷം ഉണ്ടാകും.
രണ്ട് ദിവസത്തെ സി പി എം സംസ്ഥാന സമിതി യോഗത്തിന് തുടക്കം. ആന്തൂർ, ബിനോയ് കോടിയേരി തുടങ്ങിയ വിവാദങ്ങൾ സംസ്ഥാന സമിതി ചർച്ച ചെയ്യും. തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കേന്ദ്ര കമ്മറ്റിയുടെ റിപ്പോർട്ട് സംസ്ഥാന സമിതിയിൽ അവതരിപ്പിക്കും. ബിനോയ് കോടിയേരിക്കെതിരെ ഉയർന്ന ലൈംഗികാരോപണത്തിന്‍റെ പേരിൽ കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടായ അഭിപ്രായം.സംസ്ഥാന സമിതിയും ഇതേ നിലപാട് തുടരാനാണ് സാധ്യത. അന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയെ തുടർന്നുള്ള വിവാദങ്ങളും സമിതി ചർച്ച ചെയ്യും. ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളയുടെ രാജി സംബന്ധിച്ച തീരുമാനം യോഗ ശേഷം ഉണ്ടാകും.
Conclusion: