ലോകസഭാ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടിക ഉടനെന്ന് കേരളത്തിന്‍റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്നിക്. തിരുവനന്തപുരത്ത് നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം
സ്ഥാനാർഥികളെ സംബന്ധിച്ച് പ്രാരംഭ ചർച്ചകള്‍ മാത്രമാണ് തുടങ്ങിയത്. അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. എന്നാൽ സ്ഥാനാർഥി പട്ടിക ഉടനുണ്ടാകുമെന്നും മുകുള്‍ വാസ്നിക്ക് പറഞ്ഞു.
പത്തനംതിട്ട ഡിസിസി നൽകിയ ലിസ്റ്റിൽ സിറ്റിംഗ് എംപി ആന്‍റോ ആന്‍റണിയുടെ പേരില്ലെന്ന റിപ്പോർട്ടുകളെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളി. അത്തരത്തിലുളള യാതൊരു ലിസ്റ്റും തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജനമഹാ യാത്രയുടെ തിരക്കിലായതിനാലാണ് സ്ഥാനാര്‍ഥി നിര്‍ണയംവൈകിയതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. നിലവിലെ സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കുമോ എന്ന ചോദ്യത്തിന് അത്തരത്തിലുളള ചർച്ചകള്‍ നടന്നിട്ടില്ലെന്നായിരുന്നുമുല്ലപ്പള്ളിയുടെ മറുപടി.